പെരിന്തൽമണ്ണ: ഫലസ്തീനിൽ ഇസ്രായേൽ ഭീകരത നടമാടുന്നതിനിടെ സാമൂഹിക പ്രവർത്തകയും ട്രേഡ് യൂനിയൻ പ്രവർത്തകയുമായ സൂസൻ തൈസീർ അബ്ദിസലാമിന്റെ സന്ദേശം വീണ്ടുമെത്തി. താൻ ജറൂസലേമിലാണെന്നും സുരക്ഷിതമല്ലെങ്കിലും അവസ്ഥ ഗസയേക്കാൾ ഭേദമാണെന്നുമാണ് മുൻ എം.എൽ.എയും സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറുമായ വി. ശശികുമാറിന് അവർ വ്യാഴാഴ്ച അയച്ച സന്ദേശം.
യുദ്ധമാണെന്നും എല്ലായിടത്തുമുണ്ടെന്നുമുള്ള ഒട്ടും ആശ്വാസകരമല്ലാത്ത മറുപടിയാണ് നാല് ദിവസം മുമ്പ് ഇവർ നൽകിയത്. എന്തെങ്കിലും സംസാരിക്കാൻ കഴിയുമോ എന്ന് തിരക്കിയെങ്കിലും പിന്നീട് മറുപടി ലഭിച്ചില്ല. വ്യാഴാഴ്ചയാണ് വാട്സ് ആപ്പിൽ മറുപടിയെത്തിയത്. സെപ്റ്റംബർ എട്ട് മുതൽ 10 വരെ സ്പെയിനിലെ സാന്റിയാഗോയിൽ നടന്ന അന്താരാഷ്ട്ര നിർമാണ തൊഴിലാളി യൂനിയൻ (യു.ഐ.ടി.ബി.ബി) കോൺഫറൻസിലാണ് ഫലസ്തീൻ സ്വദേശിനിയ സൂസൻ തൈസീർ അബ്ദിസലാം എന്ന സാമൂഹിക പ്രവർത്തകയെ വി. ശശികുമാർ പരിചയപ്പെട്ടത്.
32 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ ഇന്ത്യയിൽ നിന്ന് അദ്ദേഹവും ഫലസ്തീനിൽ സൂസൻ തൈസീറുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.