കൊച്ചി: സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം നാല് പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഹണി ബി ടു എന്ന സിനിമയില്‍ അഭിനയിച്ചതിന് പ്രതിലം തന്നില്ലെന്നും മറ്റൊരാളുടെ ശരീരം ചിത്രീകരിച്ച് തന്‍റേതെന്ന പേരില്‍ പ്രദര്‍ശിപ്പിച്ചുവെന്നുമാണ് നടിയുടെ പരാതി.
ജാമ്യാപേക്ഷയെ പൊലീസ് കഴിഞ്ഞ ദിവസം കോടതിയില്‍ എതിര്‍ത്തിരുന്നു. സാക്ഷികള്‍ സിനിമാ രംഗത്തു നിന്നുള്ളവരായതിനാല്‍ സ്വാധീനശേഷിയുണ്ട്. നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനായിട്ടില്ല എന്നീ കാര്യങ്ങൾ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജീന്‍പോളിനെയും ശ്രീനാഥിനെയും കൂടാതെ സിനിമാ ടെക്‌നീഷ്യന്‍മാരായ അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വഞ്ചന, ലൈംഗിക ചുവയോടെയുള്ള സംസാരം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാത്രമല്ല സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലവും നല്‍കിയില്ലെന്നും പരാതിയില്‍ നടി വ്യക്തമാക്കിയിരുന്നു. പ്രമുഖ എന്‍റർടെയ്ൻമന്‍റ് ചാനലിലെ അവതാരക കൂടിയായ നടിയാണ് പരാതിയുമായി രംഗത്തെത്തിയത്. നടനും സംവിധായകനുമായ ലാലിന്‍റെ പുത്രനാണ് ജീൻ പോൾ ലാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.