കലക്​ടറുടെ ഓഫിസിന്​ സമീപം ഒറ്റയാൾ സമരം നടത്തുന്ന കെ. മുഹമ്മദ് ഷാഫി

സീനിയോറിറ്റി മറികടന്ന് ജോലി നല്‍കിയെന്ന്; ഒറ്റയാൾ സമരവുമായി ഭിന്നശേഷിക്കാരൻ

മലപ്പുറം: സീനിയോറിറ്റി മറികടന്ന് ജോലി നല്‍കിയെന്നാരോപിച്ച് ഒറ്റയാൾ സമരവുമായി ഭിന്നശേഷിക്കാരൻ. ഓമാനൂർ സ്വദേശി കെ. മുഹമ്മദ് ഷാഫിയാണ് കലക്ടറുടെ ചേംബറിന് മുന്നിൽ സമരം നടത്തിയത്. എംപ്ലോയ്മെന്‍റ് എക്‌സ്‌ചേഞ്ചില്‍ 2008ല്‍ രജിസ്റ്റര്‍ ചെയ്തിട്ടും 60 ശതമാനത്തോളം ഭിന്നശേഷിയുള്ള തന്നെ ജോലിക്ക് പരിഗണിച്ചില്ലെന്നാണ് ഷാഫിയുടെ പരാതി.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ തന്‍റെ സീനിയോറിറ്റി മറികടന്ന് ഒരാള്‍ക്ക് ജോലി ലഭിച്ചിട്ടുണ്ടെന്നും ഷാഫി ആരോപിച്ചു. പ്രശ്‌നത്തിന് ഏഴ് ദിവസത്തിനകം പരിഹാരം വേണമെന്നും ജോലി ലഭിക്കുന്നതുവരെ കലക്ടര്‍ ചേംബറിന് മുന്നില്‍ നിരാഹാരമിരിക്കുമെന്നും ഷാഫി അറിയിച്ചു. തിങ്കളാഴ്ച രാവിലെ കലക്ടറേറ്റിലെത്തിയ ഷാഫി കലക്ടറെ കണ്ട് വീണ്ടും പരാതി നല്‍കി. അതേസമയം, സീനിയോറിറ്റി മറികടന്നിട്ടില്ലെന്നാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് അധികൃതർ പറയുന്നത്.

Tags:    
News Summary - job was given beyond seniority; Dissident with a one-man strick

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.