കോടതി വിധി സ്വാഗതാർഹം; വിചാരണ നടക്കട്ടെയെന്ന് ജോസ് കെ. മാണി

കോട്ടയം: നിയമസഭ കയ്യാങ്കളിക്കേസിലെ പ്രതികൾ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി മുൻ ധനമന്ത്രി കെ.എം. മാണിയുടെ മകനും കേരള കോൺഗ്രസ് എം ചെയർമാനുമായ ജോസ് കെ. മാണി. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ജോസ് കെ. മാണി പറഞ്ഞു.

സുപ്രീംകോടതിയുടെ വിധിയിലെ തെറ്റിനെയോ ശരിയെയോ കുറിച്ച് പ്രതികരിക്കുന്നില്ല. കേസിൽ വിചാരണ നടപടികൾ മുന്നോട്ടു പോകട്ടെ എന്ന് ജോസ് കെ. മാണി വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾ മുമ്പ് നടന്നിട്ടുള്ളതാണ്. ഈ വിഷയത്തിൽ വ്യക്തമായ വിധി ഹൈകോടതി നേരത്തെ പ്രഖ്യാപിച്ചതാണ്.

രാജിവെക്കുന്നത് സംബന്ധിച്ച് മന്ത്രി ശിവൻകുട്ടി തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. വിചാരണക്ക് ശേഷം അന്തിമവിധി വന്ന ശേഷം കൂടുതൽ പ്രതികരിക്കാമെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.

2015ൽ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​െൻറ കാ​ല​ത്ത് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്​ ത​ട​യാ​ൻ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ളാ​ണ്​ കേ​സി​നാ​ധാ​രം. നിയമസഭ കയ്യാങ്കളിക്കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി കോടതി തള്ളിയിരുന്നു.

കേസ് പിൻവലിക്കാനാകില്ലെന്നും മന്ത്രി വി. ശിവൻകുട്ടി അടക്കം ആറു പ്രതികളും വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു. മന്ത്രി ശിവൻ കുട്ടിയെ കൂടാതെ മുൻ മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ൻ, കെ.​ടി. ജ​ലീ​ൽ, മുൻ എം.എൽ.എമാരാ‍യ കെ. അജിത്, സി.കെ. സദാശിവൻ, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് കേസിലെ പ്രതികൾ.

Tags:    
News Summary - Jose K Mani React to Kerala Assembly ruckus case Verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.