തിരുവനന്തപുരം: തെൻറ പാർട്ടിക്ക് (സി.പി.എം) സ്വന്തമായി കോടതി സംവിധാനമുണ്ടെന്നും പാർട്ടി ഒരേസമയം കോടതിയും പൊലീസ് സ്റ്റേഷനുമാണെന്നും കേരള വനിതാ കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. സി.പി.എം പാലക്കാട് ജില്ല സെക്രേട്ടറിയറ്റംഗവും എം.എൽ.എയുമായ പി.കെ. ശശി എം.എൽ.എക്കെതിരായ പീഡനപരാതിയെക്കുറിച്ച് പ്രതികരിക്കവെയായിരുന്നു വനിതാ കമീഷൻ അധ്യക്ഷയുടെ പരസ്യപ്രതികരണം. താൻ വനിതാ കമീഷനംഗമാണെങ്കിലും സി.പി.എമ്മിലൂടെ വളർന്നുവന്നയാളാണ്.
എല്ലാത്തിനും രാഷ്ട്രീയനിറം കൊടുക്കരുത്. പാർട്ടി അന്വേഷിക്കട്ടെ എന്ന് പരാതിക്കാർ പറഞ്ഞാൽ പിന്നെ വനിതാ കമീഷൻ അന്വേഷിക്കേണ്ട കാര്യമില്ല. പി.കെ. ശശിക്കെതിരെ വനിതാ കമീഷൻ കേസെടുത്തെങ്കിലും പരാതിക്കാരിയുടെ കുടുംബം പാർട്ടിയുടെ അന്വേഷണം മതിയെന്ന നിലപാടാണ് സ്വീകരിച്ചതെന്നും ജോസഫൈൻ കൂട്ടിച്ചേർത്തു. സി.പി.എമ്മുകാരായ എസ്. രാജേന്ദ്രനും സി.കെ. ഹരീന്ദ്രനുമെതിരെ കിട്ടിയ പരാതികളിൽ വനിതാ കമീഷൻ കേസെടുത്തു. എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവെൻറ പരാമർശത്തിനെതിരെ വനിതാ കമീഷൻ പ്രതികരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
കഠിനംകുളത്ത് വീട്ടമ്മയെ ഭർത്താവിെൻറ ഒത്താശയോടെ സുഹൃത്തുകൾ പീഡിപ്പിച്ച സംഭവം മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ് -വീട്ടമ്മയെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് അവർ പ്രതികരിച്ചു. സംഭവത്തിൽ വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചെന്നും േജാസഫൈൻ വ്യക്തമാക്കി.
ജോസഫൈന് രാജിെവക്കണം –കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ഇന്ത്യന്‍ നിയമ വ്യവസ്ഥയോടും സംവിധാനങ്ങളോടും ഒരു കൂറുമില്ലെന്ന് പരസ്യമായി വ്യക്തമാക്കിയ ജോസഫൈന് വനിത കമീഷന് അധ്യക്ഷ സ്ഥാനം രാജിെവക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.