ആലുവ: പിഞ്ചു ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റിൽ രാജിനെ രക്ഷപ്പെടാതെ കുടുക്കിയത് ജോഷിയും മുരുകനും. പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആലുവ ബൈപ്പാസ് ചുമട്ട് തൊഴിലാളി യൂനിയൻ സി.ഐ.ടി.യു യൂനിറ്റിലെ തൊഴിലാളികളായ വി.കെ. ജോഷിയും ജി. മുരുകനും സാഹസികമായാണ് പ്രതിയെ പിടികൂടിയത്.
ഇരുവരും വൈകുന്നേരം ചായ കുടിക്കാൻ പോയപ്പോളാണ് ഒരു പൊലീസ് ജീപ്പ് വേഗത്തിൽ പുഴയോരത്തേക്ക് വരുന്നത് കണ്ടത്. ഇതേ തുടർന്ന് അവിടേക്ക് ചെന്നപ്പോൾ സി.ഐ പുഴയോരത്ത് ചെളിയും പുല്ലും നിറഞ്ഞ ഭാഗത്ത് ഇറങ്ങി നിൽക്കുകയായിരുന്നു. ഇതിനിടയിൽ സി.ഐയുടെ സ്ക്വാഡിലുള്ള മാഹിൻ നീന്താൻ അറിയുമോയെന്ന് ചോദിച്ചു. പാലത്തിനടിയിൽ ഒളിച്ച് നിൽക്കുന്ന പ്രതിയെ പിടികൂടാനാണെന്നും പറഞ്ഞു. ഇതേ തുടർന്ന് ഇരുവരും പുഴയിലിറങ്ങി പ്രതിയുടെ അടുത്തേക്ക് ചെന്നു.
ഇതോടെ പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഇരുവരും കൈയിലും ഷർട്ടിലുമായി പിടികൂടി. കുടുങ്ങിയെന്ന് മനസിലായതോടെ, ഇനി താൻ രക്ഷപ്പെടാൻ ശ്രമിക്കുന്നില്ലെന്ന് പറഞ്ഞ പ്രതി ഇവർക്ക് പൂർണ്ണമായും കീഴടങ്ങുകയായിരുന്നു. പിന്നീട് കരയിലെത്തിച്ച പ്രതിയെ സി.ഐക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.