മാധ്യമപ്രവർത്തകൻ ഡി. സുദർശൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സ്പോർട്സ് ജേർണലിസ്റ്റ് ഡി. സുദർശൻ (61) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിൽ ആയിരുന്നു അന്ത്യം.

ദീപിക ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയി ദീർഘകാലം പ്രവർത്തിച്ചു. ഇന്ത്യാ

വിഷന്‍റെ സ്പോർട്സ് എഡിറ്റർ ആയിരുന്നു. റിപ്പോർട്ടർ ടിവി, ജീവൻ ടിവി, മംഗളം ടിവി എന്നിവയിലും പ്രവർത്തിച്ചു.

അടുത്തിടെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പ്രസ് ക്ലബ് സംഘടിപ്പിച്ച യാന ട്രോഫി ഫുട്ബാൾ ടൂർണമെന്‍റിന്‍റെ കമന്‍റേറ്റർ ആയിരുന്നു. ഭൗതികദേഹം തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിക്കും. 

Tags:    
News Summary - Journalist D. Sudarshan Kumar passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.