മാനന്തവാടി (വയനാട്): ഇരുവൃക്കകളുടെയും പ്രവർത്തനം നിലച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ വയനാട് കാട്ടിക്കുളം അണമല അടിച്ചേരിക്കണ്ടി പ്രവീൺ കെ. ലക്ഷ്മണൻ (36) മരണത്തിന് കീഴടങ്ങി. പ്രവീണിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലായിരുന്നു നാട്ടുകാരും കൂട്ടുകാരുമെല്ലാം.
പ്രവീണിന്റെ അമ്മ വൃക്ക കൊടുക്കാൻ തയാറാവുകയും സർജറി കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. പക്ഷേ രക്തസമ്മർദ്ദം വർധിക്കുകയും പനി ബാധിക്കുകയും ചെയ്തതോടെ സർജറി മാറ്റി. ഇതിനിടെ ആരോഗ്യനില വഷളാവുകയായിരുന്നു.
മലയാളമനോരമ, മംഗളം ദിനപത്രങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്നു പ്രവീൺ. രോഗത്തിന്റെ വേദനകൾക്കിടയിലും സമീപകാലത്തു വരെ ‘മാധ്യമം’ ഓൺലൈനിലേക്ക് വാർത്തകൾ ചെയ്തിരുന്നു.
പ്രവീണിന്‍റെ മാതാവ്: ശാന്ത. പിതാവ്: ലക്ഷ്മണൻ. സഹോദരി: പ്രവിത. സഹോദരീ ഭർത്താവ്: നിതിൻ (സിവിൽ പൊലീസ് ഓഫിസർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.