കോഴിക്കോട്: തൃക്കാക്കരയിൽ യു.ഡി.എഫിനെ പിന്തുണച്ച് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രക്തസാക്ഷികളുടെ ഭാര്യമാർ എന്ന തലക്കെട്ടിൽ എഴുതിയ പോസ്റ്റിൽ വിശ്വസിച്ച പാർട്ടിയുടെ വെട്ടുകളേറ്റുവീണ യോദ്ധാവിന്റെ ഭാര്യയാണ് രമയെന്ന് ജോയ് മാത്യു കുറിച്ചു. പടക്കളത്തിൽ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യയാണ് ഉമ. തലയുയർത്തിപ്പിടിച്ച് നിയമസഭയിൽ എത്തിയ രമക്ക് കരുത്തേകാൻ ഉമ കൂടി വേണമെന്ന് ആരാണ് ആഗ്രഹിക്കാത്തതെന്നാണ് ജോയ് മാത്യു പോസ്റ്റ് ചെയ്തത്.
രക്തസാക്ഷികളുടെ
ഭാര്യമാർ
----------------------
ഒരാൾ വിശ്വസിച്ച പാർട്ടിയുടെ
വെട്ടുകളേറ്റ് വീണ
യോദ്ധാവിന്റെ ഭാര്യ
മറ്റൊരാൾ
പടക്കളത്തിൽ
സ്വയം എരിഞ്ഞടങ്ങിയ
പോരാളിയുടെ ഭാര്യ
ആദ്യം പറഞ്ഞയാൾ
യുഡിഎഫിനൊപ്പം
മൽസരിച്ചു ജയിച്ചു
തലയുയർത്തിപിടിച്ച്
നിയമസഭയിൽ എത്തിയ
ഒരേയൊരു സ്ത്രീ -രമ
ഇനിയുള്ളത് മത്സര രംഗത്തുള്ള ഉമ
രമയ്ക്ക് കരുത്തേകാൻ
ഉമകൂടി വേണം എന്ന്
ഏത് മലയാളിയാണ്
ആഗ്രഹിക്കാത്തത് !
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.