തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കും അടച്ചുപൂട്ടലിനുമിടയിൽ സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ കുതിച്ചു. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം 2020, '21 വർഷങ്ങളിൽ സൈബർ കുറ്റത്തിന് രജിസ്റ്റർ ചെയ്തത് 1529 കേസാണ്. കൂടുതൽ കേസ് 2021ൽ ആണ്. ആറു വർഷത്തെ കണക്ക് പരിശോധിച്ചാൽ ഏറ്റവും കൂടുതൽ സൈബർതട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്ത വർഷമാണിത്. 2020ൽ 593 കേസ് രജിസ്റ്റർ ചെയ്തിടത്താണ് '21 ൽ 936 ആയത്.
ഈവർഷം ഫെബ്രുവരി വരെ നൂറിലധികം കേസ് രജിസ്റ്റർ ചെയ്തു. 2016ൽ 276ഉം '17 ൽ 306 ഉം '18 ൽ 398 ഉം '19ൽ 440 ഉം കേസുണ്ടായി. വിദ്യാഭ്യാസം ഓൺലൈനായ 2020,'21 കാലഘട്ടത്തിൽ കുട്ടികൾക്ക് നേരെയുള്ള സൈബർ ആക്രമണത്തിലും വലിയ വർധനയുണ്ടായി. മുമ്പ് കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും ചിത്രീകരിച്ച് പ്രചാരണം നടത്തിയ കേസ് കുറവായിരുന്നെങ്കിൽ രണ്ടു വർഷം വലിയ വർധനയാണുണ്ടായത്.
2020ൽ 102 ഉം '21ൽ 176 ഉം കേസ് രജിസ്റ്റർ ചെയ്തു. സമൂഹമാധ്യമങ്ങളിൽ അപകീർത്തി പോസ്റ്റുകൾ പ്രചരിപ്പിച്ചതിനു രജിസ്റ്റർ ചെയ്ത കേസിലും വർധനയുണ്ട്. 2020 ൽ 122 ഉം '21 ൽ 168 ഉം കേസ്. ഈ വർഷം ഫെബ്രുവരി വരെ 15 ലധികം കേസ് രജിസ്റ്റർ ചെയ്തു. ഓൺലൈൻ തട്ടിപ്പ് കേസിലും വലിയ വർധനയുണ്ട്. 179 കേസാണ് രജിസ്റ്റർ ചെയ്തത് . സ്മാർട്ട്ഫോൺ പ്രചാരണം കൂടിയ സാഹചര്യത്തിൽ അതിലൂടെയുള്ള തട്ടിപ്പുകളും കൃത്രിമങ്ങളും വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.