ഇടുക്കി: അഞ്ചേരി ബേബി വധക്കേസിൽ തനിക്ക് നീതി ലഭിച്ചുവെന്ന് മുൻമന്ത്രി എം.എം. മണി. അഞ്ചേരി ബേബി വധക്കേസിൽ കുറ്റവിമുക്തനാക്കിയ കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചേരി ബേബിയെ കണ്ടിട്ടുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മണിക്ക് പുറമേ ഇടുക്കിയിൽ നിന്നുള്ള സി.പി.എം നേതാക്കളായ ഒ.ജി. മദനൻ. പാമ്പുപാറ കുട്ടൻ എന്നിവരെയും കേസിൽ നിന്ന് കോടതി ഒഴിവാക്കി.
നേരത്തെ പ്രതികൾ സമർപ്പിച്ചിരുന്ന വിടുതൽ ഹർജി തൊടുപുഴ സെഷൻസ് കോടതി തള്ളിയിരുന്നു. പ്രതികൾ വിചാരണ നേരിടണമെന്നായിരുന്നു സെഷൻസ് കോടതി വിധി. പിന്നാലെയാണ് മൂവരും ഹൈകോടതിയെ സമീപിച്ചത്.
1982 നവംബര്‍ 13നാണ് അഞ്ചേരി ബേബി വെടിയേററ് മരിച്ചത്. യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല ബ്ലോക്ക് പ്രസിഡന്റായിരുന്നു ബേബി. ഇടുക്കി മണക്കാട് വെച്ച് നടന്ന 'വണ്‍ ടൂ ത്രീ' കൊലവിളി പ്രസംഗത്തേത്തുടര്ന്നാണ് അഞ്ചേരി ബേബി വധം വീണ്ടും വിവാദമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.