കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുൻ മന്ത്രി കെ. ബാബുവിന് യാത്ര പ്പടിയിനത്തിൽ ലഭിച്ച തുകകൂടി വരുമാനത്തിൽ ഉൾപ്പെടുത്തുന്ന കാര്യം നിയമപരമായി പ രിഗണിക്കണമെന്ന് ഹൈകോടതി. മന്ത്രിയും എം.എൽ.എയുമായിരുന്ന കാലത്ത് യാത്രപ്പടിയിനത്തിൽ ലഭിച്ച തുക കാണിക്കുന്ന രേഖകൾ കൂടി വരുമാനത്തിൽ ചേർക്കാൻ വിജിലൻസ് കോടതിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ബാബു നൽകിയ ഹരജിയിലാണ് ഉത്തരവ്.
മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കെ. ബാബു സമർപ്പിച്ച വിടുതൽ ഹരജിയിൽ ഇക്കാര്യം പരിഗണിക്കാനാണ് നിർേദശം. ബിനാമികളുമായി ചേർന്ന് നൂറുകോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നാണ് ബാബുവിനെതിരായ പരാതി. എന്നാൽ, ബിനാമി സ്വത്ത് ഇെല്ലന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും 25,82,070 രൂപയാണ് വരുമാനത്തിൽ കൂടുതൽ ചെലവാക്കിയതെന്നുമാണ് വിജിലൻസിെൻറ അന്തിമ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളതെന്നുമാണ് ഹരജിയിലെ വാദം.
യാത്രപ്പടിയായി ലഭിച്ച 33 ലക്ഷം രൂപ കണക്കിലെടുക്കാതെയാണ് വിജിലൻസ് കുറ്റപത്രം നൽകിയത്. ഇക്കാര്യങ്ങൾകൂടി പരിഗണിച്ച് കേസിൽനിന്ന് വിടുതൽ ചെയ്യണമെന്നാണ് ആവശ്യം. യാത്രാബത്തയുടെ രേഖകൾകൂടി വിടുതൽ ഹരജി പരിഗണിക്കുമ്പോൾ കണക്കിലെടുക്കാൻ വിജിലൻസ് കോടതിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹൈകോടതിയെ സമീപിച്ചത്. അതേസമയം, യാത്രാബത്ത വരവുചെലവ് ഇനത്തിൽ വരുന്നതല്ലെന്നും വേറിട്ട് കൈകാര്യം ചെയ്യാൻ ലഭിക്കുന്ന തുകയായതിനാൽ വരുമാനക്കണക്കിൽ ഉൾപ്പെടുത്താനാവില്ലെന്നുമാണ് വിജിലൻസ് വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.