തിരുവനന്തപുരം: ഒരു കാലത്തും താൻ പാർട്ടിക്കെതിരായ നിലപാട് സ്വീകരിച്ചിട്ടിെല്ലന്നും ആറ് പതിറ്റാണ്ടുകാലത്തെ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തന പരിചയമുള്ള തന്നെ ആരും പാർട്ടി അച്ചടക്കവും സമീപനവും പഠിപ്പിക്കേണ്ടതില്ലെന്നും ദേശീയ നിർവാഹക സമിതി അംഗം കെ.ഇ. ഇസ്മായിൽ. തോമസ് ചാണ്ടി രാജിവെക്കാൻ വൈകിയില്ലെന്ന് താൻ പറഞ്ഞിട്ടില്ല. സി.പി.ഐ മന്ത്രിമാർ മന്ത്രിസഭ യോഗത്തിൽനിന്ന് വിട്ടുനിന്നതിൽ തെറ്റില്ലെന്നും അതുകൊണ്ടാണ് തോമസ് ചാണ്ടിയുടെ രാജി അന്നുതന്നെ ഉണ്ടായതെന്നുമാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.
സി.പി.ഐ വെമ്പായം, -തേക്കട ലോക്കൽ സമ്മേളനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് തനിക്കെതിരെ പാർട്ടിയിൽ ഉയർന്ന വിവാദങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞത്. കമ്യൂണിസ്റ്റ് പാർട്ടിയിൽ കൂടിയാലോചനകളിലൂടെയാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. താനുൾപ്പെടെ എടുത്ത തീരുമാനത്തിെൻറ ഭാഗമായാണ് മന്ത്രിമാർ വിട്ടുനിന്നത്. എന്നിട്ടും വാക്കുകൾ അടർത്തിയെടുത്ത് സി.പി.ഐക്കകത്ത് ഭിന്നതയുണ്ടെന്ന് സ്ഥാപിക്കാൻ ഒരു മാധ്യമം ശ്രമിച്ചു. അതേറ്റുപിടിച്ച് മറ്റ് ചാനലുകൾ ചർച്ചകൾ സംഘടിപ്പിക്കുകയായിരുെന്നന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണിയെ ശക്തിപ്പെടുത്താനും പ്രകടന പത്രിക നടപ്പാക്കാനും പാർട്ടി നിലകൊള്ളും. സി.പി.ഐ മറ്റേതെങ്കിലും മുന്നണിയിൽ പോകുമെന്ന് പ്രസംഗിക്കുന്നവർ ചരിത്രം പഠിക്കാത്തവരാണ്. ഇടതുമുന്നണി രൂപവത്കരിക്കാൻ മുഖ്യമന്ത്രി പദവി രാജിെവച്ച് മുൻകൈയെടുത്ത പ്രസ്ഥാനമാണ് സി.പി.ഐ. അതിനെ അപവാദങ്ങളിൽ കുടുക്കി മേനി നടിക്കാനാവില്ല. സി.പി.ഐക്ക് ഒരു ചുക്കും ചെയ്യാനാവില്ലെന്ന് അഹന്ത പ്രകടിപ്പിക്കുന്നവർ ചരിത്രം വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കമ്യൂണിസ്റ്റ് പാർട്ടി സുചിന്തിത നിലപാടുള്ള പ്രസ്ഥാനമാണ്. നേരിെൻറയും ധാർമികതയുടെയും വഴിവിട്ട ഏതു സമീപനത്തെയും പാർട്ടി ചെറുത്തുതോൽപിക്കും. സി.പി.ഐയിൽ ഭിന്നതയില്ല. ഏകതയുടെ സ്വരം മാത്രമേയുള്ളൂ. അത് അഴിമതിക്കും സ്വജനപക്ഷപാതത്തിനുെമതിരായ സ്വരമാണ്. മുന്നണി കൈക്കൊണ്ട തീരുമാനങ്ങൾ പ്രാവർത്തികമാക്കാനുള്ള പോരാട്ടമാണ് നടത്തുന്നത്. അത്തരം സമരങ്ങളും പോരാട്ടങ്ങളും മുന്നണി മര്യാദക്ക് നിരക്കാത്തതല്ല. മുന്നണി രാഷ്ട്രീയത്തിെൻറ മര്യാദകൾ അറിഞ്ഞുകൊണ്ട് മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള പോരാട്ടമാണതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.