കോഴിക്കോട്: തെരഞ്ഞെടുപ്പുകാലങ്ങളിലെ ലീഡറുടെ വീട്ടിലെ തിരക്കിെൻറ ഒാർമകളാണ് മുൻ മുഖ്യമന്ത്രി കെ. കരുണാകരെൻറ സഹോദരൻ അപ്പുണ്ണിക്ക്. കണ്ണൂരിലെ തറവാട്ടുവീട്ടിലും തൃശൂരിലെയും തിരുവനന്തപുരത്തെയും വീട്ടിലുമെല്ലാം തെരഞ്ഞെടുപ്പ് കാലമാവുേമ്പാഴേക്കും പതിവിലേറെയാവും തിരക്ക്. കാണാൻ വരുന്ന എല്ലാവർക്കും മുഖം കൊടുത്ത് കഴിയാവുന്നതെല്ലാം ചെയ്തുകൊടുക്കുന്ന ഏട്ടനെക്കുറിച്ച് അന്തസ്സുള്ള ഒാർമകളാണ് 97 വയസ്സ് പിന്നിട്ട അപ്പുണ്ണിമാരാർ എന്ന ദാമോദരന്. കരുണാകരെൻറ ജീവിച്ചിരിക്കുന്ന ഏകസഹോദരനാണ് അപ്പുണ്ണിമാരാർ. കുഞ്ഞിരാമമാരാറും ബാലകൃഷ്ണമാരാറുമായിരുന്നു മൂത്ത സഹോദരന്മാർ. സഹോദരി ചെറുപ്പത്തിൽ മരിച്ചു.
കണ്ണൂരിലെ നാലുകെട്ടുള്ള വീട്ടിൽ ചെലേവറുന്ന നാളുകളായിരുന്നു ഒാരോ തെരഞ്ഞെടുപ്പുകാലവും. നാല് ഏക്കർ ഭൂമിയിലെ നാലുകെട്ടിലാണ് ഞങ്ങൾ വളർന്നത്. സമ്പത്തും സൗകര്യങ്ങളുമേറെയുള്ള വീട്. പൊതുരംഗത്തിറങ്ങുേമ്പാൾ പോക്കറ്റ് കാലിയാവുന്ന കാലമായിരുന്നു അത്. തറവാട്ടുസ്വത്തിൽനിന്ന് ഏട്ടെൻറ രാഷ്ട്രീയച്ചെലവുകൾ നടന്നുപോവുേമ്പാഴും ഞങ്ങൾ സഹോദരന്മാരൊന്നും ഒരു അതൃപ്തിയും പ്രകടിപ്പിച്ചില്ല. എന്നെക്കാൾ ആറു വയസ്സിന് മൂത്തയാളാണ് കരുണാകരൻ. പയ്യാമ്പലം ബീച്ചിൽ ഗാന്ധിജിയുടെ ഉപ്പുസത്യഗ്രഹം കാണാൻ കരുണാകരെൻറ കൈപിടിച്ച് പോയത് നിറമുള്ള ഒാർമയാണ്.
നിസ്വാർഥതയായിരുന്നു അക്കാലത്തെ രാഷ്ട്രീയ നേതാക്കളുടെ ഏറ്റവും വലിയ സവിശേഷത. ഇ.എം.എസും എ.കെ.ജിയും ഗൗരിയമ്മയുമൊക്കെ ലീഡറുടെ വീട്ടിൽ എത്തുമായിരുന്നു. രാഷ്ട്രീയത്തിനതീതമായി അവർ തമ്മിലുള്ള പരസ്പര ബഹുമാനവും സ്നേഹവും വാത്സല്യവുമൊക്കെ നേരിൽ കണ്ടിട്ടുണ്ട്. അക്കാലവും ഇക്കാലവും തമ്മിൽ താരതമ്യം ചെയ്യാൻ പോലുമാവുന്നില്ല. 'സത്യം സമത്വം സ്വാതന്ത്ര്യം' ഇൗ മൂന്നു കാര്യങ്ങളാണ് കോൺഗ്രസ് നേതാക്കൾക്കുണ്ടാവേണ്ട അടിസ്ഥാന ഗുണം. അതിനൊക്കെ വലിയ വിലയുള്ള കാലമായിരുന്നു. ഇന്ന് നേതാക്കൾക്ക് നിസ്വാർഥത കൈമോശം വന്നിരിക്കുന്നു. അതിനെപ്പറ്റിയൊന്നും പറയാൻ ഇഷ്ടമില്ല.
ഏട്ടെൻറ അധികാരം ഞങ്ങളെയൊന്നും സമ്പന്നരാക്കിയില്ല എന്നതിെൻറ അന്തസ്സ് വേറെത്തന്നെയാണ്. കെ. കരുണാകരെൻറ സഹോദരനാണെന്ന പേരിൽ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല. അർഹിക്കുന്ന ആനുകൂല്യങ്ങൾപോലും ലഭിക്കാതെപോയ ഒാർമയുണ്ട് അപ്പുണ്ണിക്ക്. 30 വർഷത്തോളം പൊലീസിലായിരുന്നു േജാലി. ഏട്ടൻ ആഭ്യന്തരമന്ത്രിയായിരിക്കുേമ്പാൾ തെൻറ ജോലിക്കയറ്റവുമായി ബന്ധപ്പെട്ട ഒരു വിഷയം വന്നു. പ്രമോഷൻ കൊടുത്താൽ അത് ആഭ്യന്തരമന്ത്രിയുടെ അനുജന് വഴിവിട്ട് ഉദ്യോഗക്കയറ്റം എന്ന അപഖ്യാതി വരുമെന്ന അഭിപ്രായമുയർന്നു. ഏട്ടൻതന്നെ നേരിട്ട് വിളിച്ചുപറഞ്ഞു, തൽക്കാലം നിനക്ക് പ്രമോഷനില്ലെന്ന്.
കോൺഗ്രസിലെ പാരകൾ അക്കാലത്തുമുണ്ടായിരുന്നു. സർവിസിൽനിന്ന് പിരിഞ്ഞശേഷം കോൺഗ്രസിൽ സജീവമായി. കണ്ണൂർ ഡി.സി.സി സെക്രട്ടറിയായിരുന്നിട്ടുണ്ട്. ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കുമെന്നായപ്പോഴേക്കും കോൺഗ്രസിൽ പ്രശ്നമായി. നാലു തവണ ഏട്ടൻ മുഖ്യമന്ത്രിയായിരുന്നിട്ടും ഞങ്ങളാരും സമ്പന്നരായില്ല. മകൻ പ്രേമനോടൊപ്പം വെള്ളിമാട്കുന്നിലെ വീട്ടിലാണ് 20 വർഷത്തോളമായി അപ്പുണ്ണിമാരാർ താമസിക്കുന്നത്. ഭാര്യ തങ്കം ജീവിച്ചിരിപ്പില്ല. കാഴ്ചക്ക് മങ്ങലുണ്ട്.
ഏട്ടനെക്കുറിച്ചുള്ള ഒാർമകൾ പങ്കുവെക്കുേമ്പാൾ ഇടക്ക് കണ്ണ് നിറയുന്നുണ്ട്. കണ്ണിറുക്കി ചിരിക്കുേമ്പാഴും സൂക്ഷ്മതയോടെ ഒാർമകൾ പങ്കുവെക്കുേമ്പാഴും ലീഡറുടെ ശരീരഭാഷ മിന്നിമറയുന്നുണ്ട് ആ മുഖത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.