കോഴിക്കോട്: ജനതാദൾ എസ് -എൽ.ജെ.ഡി ലയനം ഉടൻ യാഥാർഥ്യമാവുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ജനതാദൾ എസ് ഉത്തരമേഖല നേതൃ കൺവെൻഷനുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽ.ജെ.ഡിയുടെ സംസ്ഥാന പ്രസിഡൻറുമായി ഈ വിഷയത്തിൽ നേരത്തെ ചർച്ച നടത്തിയിരുന്നു. അപ്പോഴദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഈ മാസം തന്നെ ലയനം യാഥാർഥ്യമാവുമെന്നാണ് കരുതുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റിന്റെ കാര്യം നോക്കിയല്ല ലയനം. രാജ്യം അടിയന്തിരാവസ്ഥയേക്കാൾ അതിഭീകര ഘട്ടത്തിലൂടെ കടന്നുപോവുേമ്പാൾ ചെറുത്തുനിൽപ്പിന് സോഷ്യലിസ്റ്റുകളുടെ ഏകീകരണം വേണം. വടകര സീറ്റിന്റെ കാര്യത്തിലുൾപ്പെടെ തർക്കമില്ല.
ഒരുപാർട്ടിയാവുേമ്പാൾ സീറ്റിനെ െചാല്ലി തർക്കമുണ്ടാവില്ല. എച്ച്.ഡി. കുമാരസ്വാമിയുടെ ബി.ജെ.പി അനുകൂല നിലപാട് ചൂണ്ടിക്കാട്ടിയപ്പോൾ അങ്ങനെയൊന്നില്ലെന്ന് ദേവഗൗഡ തന്നെ വ്യക്തമാക്കിയതാണന്നായിരുന്നു മന്ത്രിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.