തിരുവനന്തപുരം: ജ്യോതിഷം ശരിയായ രീതിയിൽ അറിയാത്തവരെക്കൊണ്ട് തനിക്ക് ജീവിതത്തിൽ ഒേട്ടറെ പ്രയാസമുണ്ടായെന്ന് കെ. മുരളീധരൻ എം.എൽ.എ. ഡ്രൈവിങ് പഠിച്ചാൽ അപകടമുണ്ടാവുമെന്ന് ഒരാൾ പ്രവചിച്ചതിനാൽ ജീവിതകാലം മുഴുവൻ ഡ്രൈവറെ വെേക്കണ്ടിവന്നു. സ്കൂട്ടർ ഒാടിച്ചുതുടങ്ങിയപ്പോഴും ചില ജ്യോതിഷികൾ വെറുതെ വിട്ടില്ല. അങ്ങനെ അതും ഉപേക്ഷിക്കേണ്ടിവന്നു. പ്രസ്ക്ലബിൽ ജ്യോതിർഗമയ പുരസ്കാരങ്ങൾ സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
നല്ല സമയം നോക്കിയാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മൂന്നുമാസത്തിനകം മന്ത്രി സ്ഥാനത്തുനിന്ന് ഇറങ്ങേണ്ടിവന്നു. സത്യപ്രതിജ്ഞ ചൊല്ലിത്തന്ന ഗവർണർ രണ്ടു മാസത്തിനകം മരിക്കുകയും ചെയ്തു. അതേസമയം, ആരുടെയും മുഖത്തുപോലും നോക്കാതിരുന്ന കുട്ടിക്കാലത്ത് തെൻറ മുഖത്തുനോക്കി പിതാവിെൻറ പാതയിൽ സഞ്ചരിക്കുമെന്ന് ഒരാൾ പ്രവചിച്ചിരുന്നു. അത് സംഭവിക്കുകയും ചെയ്തു. സ്വന്തം കാരണം കൊണ്ട് രണ്ടു വീഴ്ചയുണ്ടാകുമെന്ന് പിതാവ് കെ. കരുണാകരനോട് ജ്യോത്സ്യൻ പറഞ്ഞു. രണ്ടു തവണ പിതാവ് തെരഞ്ഞെടുപ്പിൽ തോറ്റു. ടൈഫോയ്ഡ് പിടിച്ചതിനാൽ പ്രചാരണത്തിനു പോകാതെയാണ് ഒരു തോൽവി. അമിത ആത്മവിശ്വാസം മൂലം േവാട്ടർമാരെ കാണാത്തതുകൊണ്ടാണ് രണ്ടാമത്തെ പരാജയം. ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന മേഖലയായി ജ്യോതിഷം ഇന്ന് മാറി. പണം സമ്പാദിക്കാനുള്ള ആർത്തി കാരണമാണ് പലരും പ്രവചനം തേടി പോകുന്നതെന്നും കെ. മുരളീധരൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കുവേണ്ടി മകൻ റമിത് രമേശ്, ഡോ. പി.ആർ. കൃഷ്ണകുമാർ, വിജയൻ തോമസ്, ഇ.എം. നജീബിനുവേണ്ടി മകൻ സമീർ നജീബ് എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. െഎ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി. മാധവൻ നായർ, ബി. അജയകുമാർ, പി.ആർ.ജി. നായർ, ഡോ. എം.ആർ. തമ്പാൻ, മാറനല്ലൂർ സുധി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.