കൊച്ചി: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്തതിൽ പ്രതികരണവുമായി കെ. മുരളീധരൻ. അന്വേഷണം ഏറ്റെടുത്ത് 10 മാസം പൂർത്തിയാകുമ്പോഴാണ് എസ്.എഫ്.ഐ.ഒ(സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം) വീണയുടെ മൊഴി രേഖപ്പെടുത്തിയത്. മറ്റൊരു ഡീലിന്റെ ആരംഭമാണോ ഇതെന്നാണ് സംശയിക്കുന്നത് എന്നാണ് വിഷയത്തിൽ കെ. മുരളീധരൻ പ്രതികരിച്ചത്. ഡീൽ അനുസരിച്ചാണെങ്കിൽ എസ്.എഫ്.ഐ.ഒ അന്വേഷണം മുന്നോട്ടുപോകില്ലെന്നും മുരളീധരൻ പറഞ്ഞു.
''മൊഴിയെടുപ്പിൽ സംശയമുണ്ട്. തൃശൂരിൽ കണ്ടതുപോലെ തെരഞ്ഞെടുപ്പിന് മുമ്പുള്ള പരസ്പര ധാരണയാണിത്. ചോദ്യം ചെയ്യൽ മാത്രമേ നടക്കുന്നുള്ളൂ. റിസൽറ്റ് ഇതുവരെ പുറത്തുവന്നിട്ടില്ല.''-മുരളീധരൻ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് ചെന്നൈയിലെ ഓഫിസിലെത്തി എസ്.എഫ്.ഐ.ഒ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദ് വീണ വിജയനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. കേസ് ഏറ്റെടുത്ത് 10 മാസത്തിനു ശേഷമാണ് നടപടി. രണ്ടു തണവ വീണയിൽ നിന്നു മൊഴിയെടുത്തതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.