തൃശൂർ: തൃശൂരിലെ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച സ്ഥാനാർഥി കെ. മുരളീധരന്‍റെ പ്രതികരണം വ്യക്തിപരമെന്ന് മുതിർന്ന നേതാവ് തേറമ്പിൽ രാമകൃഷ്ണൻ. മുരളീധരന്‍റെ പ്രസ്താവനക്ക് മറുപടി പറയേണ്ട കാര്യമില്ല. ദിവസങ്ങളായി മണ്ഡലത്തിൽ പ്രവർത്തിച്ച ഒരാളുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായ കാര്യങ്ങൾ സംഭവിച്ചപ്പോൾ അതേകുറിച്ചുള്ള പ്രതികരണം സ്വാഭാവികമാണെന്നും തേറമ്പിൽ വ്യക്തമാക്കി.
തൃശൂരിലെ സ്ഥാനാർഥിയെ മാറ്റിയത് പരാജയ കാരണമായി പറയാൻ സാധിക്കില്ല. നിലവിലെ സ്ഥാനാർഥി തന്നെ മത്സരിക്കണമെന്ന് പറഞ്ഞതിനാൽ ചെറിയ രീതിയിലുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതല്ലാതെ ഔദ്യോഗിക സ്ഥാനാർഥിയായി മുരളീധരന്‍റെ പേര് മാത്രമാണ് വന്നത്.
സ്ഥാനാർഥി മാറ്റം ജനങ്ങളിൽ ആശയകുഴപ്പം ഉണ്ടാക്കിയിട്ടില്ല. ചെറിയ തോതിൽ ആശയകുഴപ്പം ഉണ്ടായാൽ തന്നെ ഇത്രയും വലിയ തിരിച്ചടിക്ക് അത് കാരണമാകുമെന്ന് പറയുന്നതിൽ യാഥാർഥ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൃശൂരിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ പരാജയത്തിൽ ആരെയും പ്രതികൂട്ടിൽ കയറ്റാൻ ആഗ്രഹിക്കുന്നില്ലെന്നും തേറമ്പിൽ രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.