തിരുവനന്തപുരം : കെട്ടിട നിർമാണ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന് മന്ത്രി കെ.രാജൻ. തിരുവനന്തപുരം പി.ടി.പി നഗറില്‍ സംസ്ഥാന നിർമിതി കേന്ദ്രം അങ്കണത്തില്‍ ബില്‍ഡിംഗ് ടെക്‌നോളജി ഇന്നൊവേഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററിന്റെയും മൊബൈല്‍ മെറ്റീരിയല്‍ ആന്റ ടെസ്റ്റിംഗ് ലാബിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പ്രക്യതി സൗഹ്യദ നിർമാണങ്ങള്‍ ജനകീയമാക്കണം. കേരളത്തില്‍ കെട്ടിട നിർമാണ സാമഗ്രികളുടെ അനാവശ്യ പ്രതിസന്ധി സ്യഷ്ടിക്കാന്‍ പലവിധത്തിലുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്. നിർമാണ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പുവരുത്താത്തതിനാല്‍ കാലാവധിക്കുമുമ്പ് കെട്ടിടങ്ങള്‍ ചോർന്നൊലിക്കുന്ന സാഹചര്യമാണ്.
കാലാവസ്ഥക്ക് അനുയോജ്യമായ നിർമാണ രീതികള്‍ അവലംബിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ തന്നെ മൊബൈല്‍ മെറ്റീരിയല്‍ ആന്റ ടെസ്റ്റിംഗ് ലാബില്‍ നിർമ്മാണ സമാഗ്രി തത്സമയം നടത്തിയ ടെസ്റ്റിന്റെ റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി. യോഗത്തില്‍ വി.കെ പ്രശാന്ത് എം.എല്‍എ. അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർമിതി കേന്ദ്രം ഡയറക്ടര്‍ ഡോ. ഫെബി വര്‍ഗീസ്, ഫിനാന്‍സ് അഡ്വൈസർ അശോക് കുമാര്‍, ഡെപ്യൂട്ടി ടെക്‌നിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ റോബര്‍ട്ട് വി തോമസ്, ഹാബിറ്റാറ്റ് എഞ്ചീനിയര്‍മാരായ അജിത് കെ ആര്‍, ബൈജു എസ്, ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ആർ. ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.