‘കോൺഗ്രസിനകത്ത് കൊടുങ്കാറ്റടിച്ചതും ശാന്തമാക്കിയിട്ടുണ്ട്, സതീശൻ ഒരു കുറ്റവും ചെയ്തിട്ടില്ല’; ബ്ലോക്ക് പുനസംഘടനയിൽ കെ. സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസ് ബ്ലോക്ക് പുനസംഘടന സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരണവുമായി കെ.പി.പി.സി അധ്യക്ഷൻ കെ. സുധാകരൻ രംഗത്ത്. കോൺഗ്രസിനകത്ത് കൊടുങ്കാറ്റടിച്ചതും ശാന്തമാക്കിയിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞു. കടൽ തിരമാല അടിച്ചതും നമ്മൾ ശാന്തമാക്കിയിട്ടുണ്ടെന്നും അതിലും വലുതൊന്നും വരാനില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

ബ്ലോക്ക് പുനഃസംഘടനയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. ബ്ലോക്ക് പുനഃസംഘടന സംബന്ധിച്ച് ചർച്ച നടന്നിട്ടുണ്ട്. പരാതിക്കാരെയെല്ലാം കാണും. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചർച്ച നടന്നില്ലെന്ന് പറയുന്നത് നുണപ്രചരണമാണ്. ഇത്രയും ചർച്ച നടത്തിയ പുനഃസംഘടന വേറെ ഉണ്ടായിട്ടില്ല. ബ്ലോക്ക് പ്രസിഡന്‍റുമാരായി ശിപാർശ ചെയ്ത 85 ശതമാനം പേരെയും അന്തിമ പട്ടികയിൽ ഉൾപ്പെടുത്തി. വളരെ കുറച്ചു പേരെ മാത്രമാണ് സ്വന്തം തീരുമാന പ്രകാരം പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.

രമേശ് ചെന്നിത്തലയെയും എം.എം ഹസനെയും ഇന്ന് വൈകിട്ട് കാണുന്നുണ്ട്. ഗ്രൂപ്പ് യോഗം നടന്നതിനെ കുറിച്ച് അറിയില്ല. കോൺഗ്രസ് ഹൈക്കമാൻഡിനോട് പരാതി പറയാൻ എല്ലാവർക്കും അവകാശമുണ്ട്. തന്‍റെ സമീപനത്തിൽ കുഴപ്പമുണ്ടെങ്കിൽ തിരുത്താമെന്നും കെ. സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

Tags:    
News Summary - K Sudhakaran react to Congress Block Presidents List

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.