കഥാകൃത്തും എഴുത്തുകാരനുമായ പി.കെ പാറക്കടവ് അന്തരിച്ച പ്രൊഫ.കെ.എ സിദ്ദീഖ് ഹസനെ അനുസ്മരിക്കുന്നു.
പ്രിയപ്പെട്ട സിദ്ധീഖ് ഹസൻ സാഹിബ്
ഒരിക്കൽ തുടക്കത്തിൽ മാധ്യമം വിട്ടു പോന്നപ്പോൾ
അവിടെ വീണ്ടും ജോലിയിൽ തുടരണമെന്ന് എന്നോടാവശ്യപ്പെട്ടത് സിദ്ധീഖ് സാഹിബായിരുന്നു.
ഒരു പൂർണ മനുഷ്യൻ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം -
ഒരു സ്ഥാപനത്തെ എങ്ങനെ നയിക്കണം എന്നറിയാമായിരുന്ന വലിയ വ്യക്തിത്വം -
ആദ്യകാലത്ത് ജോലി ചെയ്തിരുന്നവരെയെല്ലാം തന്നോടൊപ്പം ചേർത്തു നിർത്തിയ, നമുക്ക് ആദരവ് തോന്നുന്ന വലിയ മനുഷ്യൻ -
വൈക്കം മുഹമ്മദ് ബഷീറിനെ മാധ്യമത്തോടടുപ്പിച്ചതിലും കെ.എ. കൊടുങ്ങല്ലൂരി
നെ വാരാദ്യമത്തിന്‍റെറ ചുമതലയിലെത്തിച്ചതും സിദ്ധീഖ് സാഹിബായിരുന്നു.
സാമുദായിക സൗഹാർദ്ദം നിലനിർത്തുന്നതിന് അദ്ദേഹത്തിന്‍റെ സംഭാവന എടുത്തു പറയേണ്ടതാണ്.
മതം 'മദ'മല്ലെന്നും മനുഷ്യ സ്നേഹമാണെന്നും സമത്വവും സാഹോദര്യവും പ്രസംഗങ്ങളിൽ ഉപയോഗിക്കേണ്ട വാക്കുകൾ മാത്രമല്ലെന്നും ജീവിതത്തിൽ പകർത്തേണ്ടതാണെന്നും ഈ വലിയ മനുഷ്യൻ ജീവിതം കൊണ്ടു നമുക്ക് കാണിച്ചു തന്നു.
ആത്മാർത്ഥത, സഹജീവി സ്നേഹം, കാരുണ്യം, നേതൃഗുണം എന്നീ വാക്കുകൾക്ക് കെ.എ. സിദ്ധീഖ് ഹസൻ എന്നാണർത്ഥം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.