തിരുവനന്തപുരം: ടൂറിസം വകുപ്പിെൻറ ഒൗദ്യോഗിക വെബ്സൈറ്റിലെ ബീഫിെൻറ ചിത്രത്തിന െതിരായ പ്രചാരണത്തിനുപിന്നിൽ എന്തിലും വർഗീയത കാണുന്ന ദുഷ്ടശക്തികളാണെന്ന് മ ന്ത്രി കടകംപള്ളി സുരേന്ദ്രൻ. ടൂറിസം വകുപ്പിെൻറ മാർക്കറ്റിങ് സംവിധാനം ലോകത്തിനു തന്നെ മാതൃകയാണ്. 18 ലക്ഷം പേർ ട്വിറ്ററിലും 35 ലക്ഷം പേർ ഫേസ്ബുക്കിലും രണ്ടു ലക്ഷം പേർ ഇൻസ ്റ്റാഗ്രാമിലും േഫാളോവേഴ്സായി ടൂറിസം വകുപ്പിനുണ്ട്. ഇത്രയും ഫോളോവേഴ്സുള്ള രാജ്യങ്ങൾ പോലും ചുരുക്കമാണ്.
കേരളത്തിലെ ടൂറിസം വ്യവസായത്തെ പ്രോത്സാഹിപ്പിക്കാൻ നമ്മുടെ ഭക്ഷ്യവിഭങ്ങൾ, സംസ്കാരം, ചരിത്രസ്മാരകങ്ങൾ ഉൾപ്പെടെ പരിചയപ്പെടുത്താനും പ്രചരിപ്പിക്കാനും വെബ്സൈറ്റിലൂടെ ശ്രമിക്കുന്നുണ്ട്. ഇതുകണ്ട് കേരളത്തിലെത്തുന്ന സന്ദർശകരൊക്കെ ഇൗ ഭക്ഷ്യവിഭവങ്ങൾ വാങ്ങി കഴിക്കാറുമുണ്ട്. അത്തരത്തിൽ കേരളത്തിെൻറ ഭക്ഷ്യവിഭവങ്ങൾ അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
ബീഫ് മാത്രമല്ല, പോർക്ക്, കോഴി, താറാവ് വിഭവങ്ങൾ ഉൾപ്പെടെ ചിത്രങ്ങൾ ഇത്തരത്തിൽ പ്രചരിപ്പിച്ചിട്ടുണ്ട്. അതിന് വർഗീയമാനം നൽകുന്നത് അപലപനീയമാണ്. ഒരു വിശ്വാസിയുടെയും വിശ്വാസം ഇല്ലാതാക്കാനോ വർഗീയവത്കരിക്കാനോ സർക്കാറോ ടൂറിസം വകുപ്പോ ശ്രമിച്ചിട്ടില്ല.
പോത്ത് എന്നത് മറച്ചുെവച്ച് പശുവെന്ന നിലയിൽ ബീഫിനെ പ്രചരിപ്പിക്കുകയാണ്. വർഗീയ ദുഷ്ടശക്തികളുടെ ഇത്തരത്തിലുള്ള പ്രചാരണം തിരിച്ചറിഞ്ഞ് തള്ളിക്കളയണമെന്നും കടകംപള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.