തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻകാർ ആദ്യമായല്ല ആത്മഹത്യ ചെയ്യുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. യു.ഡി.എഫ് സർകാറിെൻറ കാലത്തും പെൻഷൻകാർ ആത്മഹത്യ ചെയ്തിട്ടുണ്ട്. എന്നാൽ എൽ.ഡി.എഫ് സർകാറിെൻറ കാലത്തുള്ള കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ ആത്മഹത്യയാണ് എല്ലാവരും കൂടുതലായി ചർച്ച ചെയ്യുന്നതെന്നും കടകംപള്ളി പറഞ്ഞു.
കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ അഞ്ചുമാസത്തെ കുടിശ്ശിക സഹകരണ ബാങ്കുകൾ വഴി നൽകുന്നതിെൻറ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സർകാരും സഹകരണ വകുപ്പും കെ.എസ്.ആർ.ടി.സിയും ചേർന്നുള്ള ധാരണാപത്രത്തിെൻറ അടിസ്ഥാനത്തിലാണ് വിതരണം. മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി ഇ.കെ ശശീന്ദ്രനുമടങ്ങുന്ന ചടങ്ങിലായിരുന്നു കടകംപള്ളിയുടെ പ്രതികരണം.
ആദ്യമായല്ല പെൻഷൻകാർ ജീവനൊടുക്കുന്നത്, പ്രയാസങ്ങളും സംഘർഷങ്ങളും നിറഞ്ഞതാണ് ജീവിതം. യു.ഡി.എഫിെൻറ ഭരണകാലത്ത് 26 ഒാളം പെൻഷൻകാർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു. അതൊക്കെ എല്ലാവരും മന:പൂർവ്വം മറക്കുകയാണ്, എൽ.ഡി.എഫ് സർകാറിെൻറ കാലത്തുള്ള ചെറിയ പ്രശ്നങ്ങൾ വരെ പെരുപ്പിച്ച് കാണിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെ.എസ്.ആർ.ടി.സി ജനങ്ങളുടെ സ്വത്താണെന്നും നഷ്ടത്തിലായെന്ന് കരുതി പൂട്ടാനല്ല അത് ലാഭത്തിലാക്കാനുള്ള നടപടികൾ ചെയ്യാനാണ് സർകാർ ഉദ്ദേശിക്കുന്നതെന്നും കടകംപള്ളി പ്രസംഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.