തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്നത് പരിഗണനയിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോവിഡ് നിബന്ധനകള്‍ പ്രകാരം വാരാന്ത്യങ്ങളില്‍ ഇപ്പോള്‍ 2000 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കുന്നത് 5000 ആയി ഉയര്‍ത്തുന്നതാണ് പരിഗണിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
പ്രതിദിനം ദര്‍ശനത്തിന് അനുമതി നല്‍കുന്ന ഭക്തരുടെ എണ്ണം കൂട്ടണമെന്ന ദേവസ്വം ബോര്‍ഡ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവരുമായുള്ള ചര്‍ച്ചക്കു ശേഷമായിരിക്കും തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.