കൊച്ചി: കേരള ബാങ്ക് രൂപവത്കരണം സഹകരണമേഖലയില്തന്നെയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാനത്തിെൻറ തനത് ബാെങ്കന്ന നിലയിൽ കേരള സഹകരണ ബാങ്ക് രൂപവത്കരിക്കാനാണ് ശ്രമിക്കുന്നതെന്നും ആശങ്കകൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. െകാച്ചിയിൽ കേരള ഡിസ്ട്രിക്ട് കോ-ഓപറേറ്റിവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷെൻറ (ഡി.ബി.ഇ.എഫ്) 25ാം വാര്‍ഷികത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സഹകരണമേഖലയുടെ നിയന്ത്രണത്തില്‍ 64,000 കോടി രൂപ മൂലധനത്തോടെ എല്ലാ സൗകര്യങ്ങളോടെയുമാണ് കേരള ബാങ്ക് ആരംഭിക്കുക. എൽ.ഡി.എഫ് അധികാരത്തിലേറിയപ്പോള്‍തന്നെ കേരള ബാങ്കിനെക്കുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റി റിപ്പോർട്ട് സര്‍ക്കാര്‍ പരിശോധിച്ചുവരുകയാണ്. ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമല്ല, മലയാളിസമൂഹത്തിനുതന്നെ കേരള ബാങ്കിെൻറ ആവശ്യകത ബോധ്യപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കേരള ബാങ്കിെൻറ രൂപവത്കരണം ജില്ല ബാങ്ക് ജീവനക്കാരെ ഒരുതരത്തിലും ബാധിക്കില്ല.
എസ്.ബി.ടി-എസ്.ബി.െഎ ലയനത്തെ ശക്തമായി എതിർത്തപ്പോൾ സംശയദൃഷ്ടിയോടെ കണ്ടവർക്ക് ലയനം സംസ്ഥാനതാൽപര്യത്തിന് എതിരായ അവസ്ഥയാണ് ഉണ്ടാക്കിയതെന്ന് ഇപ്പോള്‍ ബോധ്യമായി. ബാങ്കിെൻറ ഒേട്ടറെ ശാഖകൾ നിര്‍ത്തലാക്കുകയാണ്. നിക്ഷേപകരെ അറിഞ്ഞും അറിയാതെയും കൊള്ളയടിക്കുന്നതിെൻറ ഭാഗമായി പലതരത്തിെല സര്‍വിസ് ചാർജുകൾ ഇൗടാക്കുന്നു.
കേരളത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന എസ്.ബി.ടിയിലെ നാലായിരത്തോളം വരുന്ന ജീവനക്കാര്‍ കേരളത്തിനുപുറത്ത് പോകാന്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥയുമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഡി.ബി.ഇ.എഫ് സംസ്ഥാന പ്രസിഡൻറ് സി. ബാലസുബ്രഹ്മണ്യന് അധ്യക്ഷത വഹിച്ചു. പി. രാജീവ്, എസ്.എസ്. അനില്‍, സി.ബി. ദേവദര്‍ശന്‍, വി.എ. രമേഷ്, സി.ബി. വേണുഗോപാല്‍, പി.ജി. ഷാജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.