കുറ്റിപ്പുറം: തവനൂർ കടകശ്ശേരി സ്വദേശി ഇയ്യാത്തുമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്നവരുടെ രൂപരേഖ തയാറാക്കി. അയൽവാസി അഡ്വ. അഹമ്മദ് ബഷീറാണ് പ്രതികളെന്ന് സംശയിക്കുന്ന യുവാക്കളെ കണ്ടത്.
ഞായറാഴ്ച വൈകീട്ട് വാഹനത്തിൽ സഞ്ചരിക്കുേമ്പാഴാണ് സംശയാസ്പദ സാഹചര്യത്തിൽ കൊലപാതകം നടന്ന വീടിന് പുറത്തുനിൽക്കുന്നത് യുവാക്കളെ കണ്ടത്. ഏകദേശം 25 വയസ്സ് തോന്നിക്കുന്ന യുവാക്കളെയാണ് കണ്ടതെന്ന് അഹമ്മദ് ബഷീർ പൊലീസിന് മൊഴി നൽകി.
ഒരുയുവാവ് റോഡിരികിൽ ഉണ്ടായിരുന്നതായും രണ്ടാമത്തെ യുവാവ് വീടിെൻറ വരാന്തയിൽ നിൽക്കുകയായിരുന്നുവെന്നാണ് മൊഴി. വയോധികയുടെ വായ, മുക്ക് എന്നിവയിൽനിന്ന് ചോര വാർന്നിരുന്നു. കഴുത്തിലും കൈയിലുമായി 25 പവൻ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നു. ഇത് നഷ്ടപ്പെട്ടുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ഇവരുടെ കൈവശം പണവും ഉണ്ടായതായി പറയുന്നു. കവർച്ചക്കിടെ കൊലപ്പെടുത്തിയതാവാം എന്നാണ് പൊലീസ് നിഗമനം. ഡി.ഐ.ജി അക്ബർ, ജില്ല പൊലീസ് മേധാവി സുജിത് ദാസ്, ഡിവൈ. എസ്.പി സുരേഷ് ബാബു എന്നിവർ സംഭവസ്ഥലത്തെത്തി. പോസ്റ്റ്മോർട്ടശേഷം മൃതദേഹം കടകശ്ശേരി ജുമാമസ്ജിദ് ഖബറ സ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.