"സഖാക്കളെ...ഒരു അവസരം കൂടി"; 10 ലക്ഷം ഇനാം ഇപ്പോഴും നിലവിലുണ്ട്, ധൈര്യമുള്ളവർക്ക് മുന്നോട്ടുവരാമെന്ന് യൂത്ത് ലീഗ്

കോഴിക്കോട്: വടകരയിലെ 'കാഫിർ' സ്ക്രീൻഷോട്ട് വിവാദത്തിൽ സി.പി.എമ്മിനെ വീണ്ടും വെല്ലുവിളിച്ച് മുസ്‌ലിം യൂത്ത് ലീഗ്.

'കാഫിർ' സ്ക്രീൻഷോട്ട് എം.എസ്.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.കെ മുഹമ്മദ്‌ ഖാസിമിന്റെതാണ് എന്ന് തെളിയിക്കുന്നവർക്ക് മുസ്‌ലിം യൂത്ത് ലീഗ് തിരുവള്ളൂർ പഞ്ചായത്ത്‌ കമ്മറ്റി പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈപ്പറ്റാൻ ഇത് വരെ ഒരാളും എത്തിയിട്ടില്ല.

തങ്ങൾ പ്രഖ്യാപിച്ച ഇനാം ഇപ്പോഴും നിലവിലുണ്ടെന്നും ധൈര്യമുള്ളവർക്ക് മുന്നോട്ടുവരാമെന്നും യൂത്ത് ലീഗ് തിരുവള്ളൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പേരിൽ പുറത്തിറക്കിയ ഫേസ്ബുക്ക് പോസ്റ്ററിൽ പറയുന്നു.

കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്‍റ് റിബേഷ് രാമകൃഷ്ണൻ ആണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി രംഗത്തെത്തിയതിന് പിന്നാലെയാണ് യൂത്ത് ലീഗ് പോസ്റ്റർ.

റെഡ് എൻകൗണ്ടർ എന്ന ഇടത് അനുകൂല വാട്‌സാപ്പ് ഗ്രൂപ്പിൽ റിബേഷ് ഷെയർ ചെയ്ത പോസ്റ്റാണ് പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടതെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 

Full View


Tags:    
News Summary - Kafir screen shot; Muslim Youth League Tiruvallur Panchayat Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.