കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ വടകരയിൽ പ്രചരിച്ച വ്യാജ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ ഡി.വൈ.എഫ്.ഐ നേതാവും അധ്യാപകനുമായ റിബേഷ് രാമകൃഷ്ണനെതിരെ വീണ്ടും വകുപ്പുതല അന്വേഷണം. നേരത്തെ നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഭിപ്രായത്തെ തുടർന്നാണ് വീണ്ടും അന്വേഷണം നടത്തുന്നത്.
തോടന്നൂർ എ.ഇ.ഒയെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷണത്തിന് വീണ്ടും ചുമതലപ്പെടുത്തിയത്. അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കാനാണ് നിർദേശം.
വ്യാജ കാഫിർ സ്ക്രീൻ ഷോട്ടിന്റെ ഉറവിടം തേടിയുള്ള പൊലീസ് അന്വേഷണം റിബേഷിൽ എത്തിയതിനുപിന്നാലെ, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ റിബേഷ് സർവിസ് ചട്ടം ലംഘിച്ചെന്ന് കാട്ടി പൊതുവിദ്യാഭ്യാസ വകുപ്പിന് പരാതി നൽകുകയായിരുന്നു.
തുടർന്നായിരുന്നു ആദ്യം അന്വേഷണം നടന്നത്. ഈ അന്വേഷണ റിപ്പോർട്ട് തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയാണ് വീണ്ടും അന്വേഷിക്കാൻ നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.