'സ്നേഹ സൂര്യനായിരുന്നു ഹൈദരലി തങ്ങൾ'; കവിതാഞ്ജലി അർപ്പിച്ച് കൈതപ്രം

കോഴിക്കോട്: അന്തരിച്ച മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് കവിതയിലൂടെ അന്ത്യാഞ്ജലി അർപ്പിച്ച് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ഹൈദരലി തങ്ങൾ തനിക്ക് സ്നേഹ സൂര്യനായിരുന്നുവെന്ന് കൈതപ്രം അനുസ്മരിച്ചു.

ഐതിഹാസിക ജന്മമാണിത്. പരിശുദ്ധ പാരമ്പര്യവും വിശുദ്ധ സാഹോദര്യവുമുള്ള സമുദായ സൂര്യനാണ് അദ്ദേഹം. തങ്ങളുമായി ഏറെ അടുപ്പമുണ്ടായിരുന്നുവെന്നും കൈതപ്രം പറയുന്നു.

കൊടപ്പനക്കൽ തറവാട്ടിൽ ഇന്ന് സൂര്യാസ്തമയമാണെന്നും നാളെ പുതിയ സമുദായ സൂര്യൻ ഉദിക്കുമെന്നും കൈതപ്രം കവിതയിൽ വിവരിക്കുന്നു.


Tags:    
News Summary - Kaithapram Damodaran Namboothiri Remember Hyderali thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.