കൂലിത്തർക്കം; യാത്രക്കാരനെ വഴിയിലിറക്കിവിട്ട ഓട്ടോ ഡ്രൈവറുടെ ലൈസൻസ്​ റദ്ദാക്കി

കാക്കനാട് (കൊച്ചി): കൂലിത്തർക്കത്തിനിടെ യാത്രക്കാരനെ പാതിവഴിയിൽ ഇറക്കിവിട്ട് കടന്നുകളഞ്ഞ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഡിസംബർ അഞ്ചിനാണ്​ കേസിനാസ്പദമായ സംഭവം.

നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി ആലുവ അത്താണിയിലേക്ക് ഓട്ടം വിളിച്ച കൊല്ലം ആർ.ടി ഓഫിസിലെ അസി.വെഹിക്കിൾ ഇൻസ്​പെക്ടറെയാണ്​ വഴിയിൽ ഇറക്കിവിട്ടത്​. മീറ്റർ പ്രവർത്തിപ്പിക്കണമെന്ന ആവശ്യം നിരസിക്കുകയും 100 രൂപയുടെ ഓട്ടത്തിന് 180 രൂപ ആവശ്യപ്പെടുകയും ചെയ്ത ഓട്ടോക്കാരനോട് മീറ്ററിട്ട് സവാരി തുടരാൻ പറഞ്ഞതാണ് തർക്കത്തിലേക്ക്​ നയിച്ചത്​.

ഇതേതുടർന്ന്​ എറണാകുളം ആർ.ടി ഓഫിസിൽ വാഹനത്തിന്‍റെ ഫോട്ടോ സഹിതം പരാതി കൊടുക്കുകയായിരുന്നു. ഹിയറിങ്ങിനിടെ കുറ്റം സമ്മതിച്ച ഓട്ടോ ഡ്രൈവർക്ക് 1700 രൂപ പിഴ ചുമത്തുകയും ലൈസൻസ് സസ്പെൻഡ് ചെയ്യുകയുമായിരുന്നു.

Tags:    
News Summary - Kakkanad Auto driver's license cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.