ഡോ. രേഖ, ഇബ്രാഹിം മാഹിർ

പട്ടാമ്പിയിലെ ഡോ. രേഖ ചൊല്ലിയ കലിമ, ഇസ്രായേലിലെ ഇബ്രാഹിം ചൊല്ലിയ ശേമ

പരമത വി​േദ്വഷവും വൈരവും ​അരങ്ങ​ുവാഴുന്ന ഇൗ കാലത്ത്​ തന്നെയാണ്​ മനുഷ്യൻ എത്ര നിസ്സഹയാ​നാണെന്ന്​ ബോധ്യപ്പെടുത്താൻ ഒരു മഹാരോഗവും അവതരിച്ചത്​. ആർക്കും ആരെയും സഹായിക്കാൻ പറ്റാത്ത നിലയിൽ മനുഷ്യരെ തമ്മിലകറ്റിയ ഇൗ രോഗത്താലുള്ള മരണങ്ങൾ പോലും വേദനാജനകമാണ്​. ഏതുമരണവും വേദനിപ്പിക്ക​ുന്നതാണെങ്കിലും കോവിഡ്​ ബാധിച്ചുള്ള ഏകാന്തമരണങ്ങൾ അവസാന നിമിഷങ്ങളിൽ മരണാസന്നനെ ഏതുതരത്തിൽ തളർത്തുമെന്ന്​ നമുക്കറിയില്ല.

ഉറ്റവ​രൊന്നും അടുത്തില്ലാതെ വെൻറിലേറ്റർ മുറികളിലെ തണുപ്പിൽ കിടന്ന്​ അവർ യാത്രയാകുന്നു. മതപരമായ അവസാന കർമങ്ങളൊന്നും അവർക്ക്​ ലഭിക്കുന്നില്ല. അങ്ങനെയുള്ള കാലത്താണ്​ പട്ടാമ്പിയിലെ ഡോ. രേഖയുടെ കഥ നാം കേൾക്ക​ുന്നത്​. നഗരത്ത​ിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്​ടറാണ്​ രേഖ കൃഷ്​ണൻ. കോവിഡ്​ ബാധിച്ച്​ മരണാസന്നയായ വ​യോധികയെ ​ഇനിയൊരു തിരിച്ചുവരവ്​ അസാധ്യമെന്ന്​ വ്യക്​തമായ ഘട്ടത്തിൽ വെൻറിലേറ്ററിൽ നിന്ന്​ മാറ്റാൻ കുടുംബം സമ്മതിക്കുന്നു. കോവിഡ്​ ആയതിനാൽ ബന്ധുക്കൾക്കൊന്നും ആ വൃദ്ധ മാതാവിന്‍റെ അന്ത്യനിമിഷങ്ങളിൽ അടുത്ത്​ നിൽക്കാൻ കഴിയില്ല. ഡോ. രേഖയാണ്​ ആ സമയത്ത്​ അവരുടെ അടുത്തുള്ളത്​. ​ഡോക്​ടർ വെന്‍റിലേറ്റർ മാറ്റി.

മരണത്തിലേക്കുള്ള യാത്രയിൽ അവർ ബുദ്ധിമുട്ടുന്നത്​ കണ്ടപ്പോൾ നോക്കി നിൽക്കാൻ കഴിഞ്ഞില്ലെന്ന്​ ഡോ. രേഖ പറയുന്നു: ''ഹൃ​ദ​യ​മി​ടി​പ്പും ര​ക്ത​സ​മ്മ​ർ​ദ​വും നാ​ഡി​മി​ടി​പ്പു​മെ​ല്ലാം കു​റ​ഞ്ഞു​ തു​ട​ങ്ങി. അ​വ​ർ ശ്വാ​സ​മെ​ടു​ക്കു​ന്ന ദൈ​ന്യ​ത ക​ണ്ട​പ്പോ​ൾ മ​ന​സ്സി​ൽ വ​ല്ലാ​ത്ത വി​ഷ​മം തോ​ന്നി. കു​ടും​ബാം​ഗ​ങ്ങ​ളാ​രും അ​ടു​ത്തി​ല്ല. ന​മു​ക്കാ​ർ​ക്കും ഒ​ന്നും ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ. അ​വ​ർ​ക്കായി പ്രാ​ര്‍ഥി​ക്കാ​നാ​യി​രു​ന്നു ആ​ദ്യം തോ​ന്നി​യ​ത്. എ​ന്തു​കൊ​ണ്ട് അ​വ​രു​ടെ​ ത​ന്നെ വി​ശ്വാ​സ​ പ്ര​കാ​ര​മു​ള്ള വി​ട​പ​റ​ച്ചി​ലാ​യി​ക്കൂ​ടാ എ​ന്ന് അ​ന​ന്ത​രം ഉ​ള്ളി​ൽ നി​ന്നാ​രോ ചോ​ദി​ച്ചു.

അ​ങ്ങോ​ട്ടു​മി​ല്ല, ഇ​ങ്ങോ​ട്ടു​മി​ല്ല എ​ന്ന ഖേ​ദ​ക​ര​മാ​യ സ്ഥി​തി​വി​ശേ​ഷ​ത്തി​ൽ ഞാ​ൻ അ​വ​രു​ടെ ക​ണ്ണു​ക​ള​ട​ച്ച് ചെ​വി​യി​ൽ ശ​ഹാ​ദ​ത് ക​ലി​മ ചൊ​ല്ലി​ക്കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ, എ​ന്നെ സ്പ​ർ​ശി​ച്ച ഒ​രു കാ​ര്യ​മു​ണ്ടാ​യി. ഞാ​ൻ ചൊ​ല്ലി​ക്കൊ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ അ​വ​ർ ര​ണ്ടു​പ്രാ​വ​ശ്യം നീ​ണ്ട ശ്വാ​സ​മെ​ടു​ത്തു. അ​തോ​ടെ നാ​ഡി​മി​ടി​പ്പ് സ​മ​രേ​ഖ​യാ​യി. ആ ​ഉ​മ്മ​ക്ക്​ ഭൂ​മി​യി​ൽ ​നി​ന്ന് പോ​കാ​ൻ ത​ട​സമു​ള്ള​പ്പോ​ൾ ആ​രോ ന​മ്മ​ളെ അ​ങ്ങ​നെ തോ​ന്നി​പ്പി​ച്ച് ചെ​യ്യി​പ്പി​ച്ച​താ​ണെ​ന്നാ​ണ് ഞാ​നി​പ്പോ​ഴും വി​ശ്വ​സി​ക്കു​ന്ന​ത്''-​ഡോ. രേ​ഖ പ​റ​യുന്നു.

സമാനമായ സാഹചര്യമായിരുന്നു മൂന്നുമാസം മുമ്പ്​ ഇസ്രയേലിലെ വടക്കൻ നഗരമായ അഫൂലയിലും ഉണ്ടായത്​. അവിടത്തെ ഹായിമെക്​ മെഡിക്കൽ സെന്‍ററിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്നു അതി തീവ്ര യാഥാസ്​ഥിതിക യഹൂദ വിഭാഗമായ ശബാദി​െല അംഗമായ ശ്​ലോമോ ഗാൽസ്​റ്റർ. നന്നേ വൃദ്ധനായ അദ്ദേഹം ഒരുമാസത്തെ ചികിത്സക്കൊടുവിൽ മരണത്തിലേക്ക്​ അടുക്കുകയാണ്​. ഏതുനിമിഷവും മരണം സംഭവി​േച്ചക്കാമെന്ന്​ ആശുപത്രിയിൽ നിന്ന്​ അദ്ദേഹത്തി​ന്‍റെ കുടുംബത്തെ അറിയിച്ചു. കടുത്ത മതവിശ്വാസിയായ അദ്ദേഹത്തിന്​ അന്ത്യപ്രാർഥനയായ ​'ശേമ യിസ്​റായേൽ' ചൊല്ലിക്കൊടുക്കാൻ കുടുംബം ആശുപത്രിയിലേക്ക്​ കുതിച്ചു.

പക്ഷേ, കുടുംബം എത്തുന്നതുവരെ ഗാൽസ്​റ്ററിന്​ ജീവൻ ഉണ്ടാകാനിടയില്ലെന്ന്​ അത്യാഹിത വിഭാഗം ജീവനക്കാർക്ക്​ വ്യക്​തമായി. കോവിഡ്​ യൂനിറ്റിൽ ഗാൽസ്​റ്ററിനെ പ്രവേശിപ്പിച്ചത്​ മുതൽ അദ്ദേഹത്തെ പരിചരിച്ചിരുന്നത്​ ഫലസ്​തീൻ സ്വദേശിയായ ഇബ്രാഹിം മാഹിർ ആണ്​. 'ശേമ യിസ്​റായേൽ' ഏകദേശം ഇബ്രാഹിം മാഹിറിന്​ അറിയാം. പൂർണമായി വരികൾ അറിയില്ലെങ്കിലും മാഹിർ മടിച്ചില്ല. 'അദ്ദേഹമൊരു മതവിശ്വാസിയാണെന്ന്​ എനിക്കറിയാമായിരുന്നു.

അദ്ദേഹത്തിന്​ വേണ്ടി കുടുംബം അവസാനമായി പ്രാർഥിക്കുന്നത്​ അദ്ദേഹത്തിന്​ എത്രമാത്രം പ്രധാനപ്പെട്ടതാണെന്നും അറിയാം. പ്രാർഥന മുഴുവനായി എനിക്കറിയുമായിരുന്നില്ല. പക്ഷേ, 'ശേമ യിസ്​റായേലി'​ന്‍റെ വരികൾ അവസാനമായി അദ്ദേഹത്തിന്​ കേൾക്കേണ്ടതി​ന്‍റെ പ്രാധാന്യമാണ്​ എ​െൻറ മനസിൽ നിറഞ്ഞത്​. അദ്ദേഹത്തി​ന്‍റെ കുടുംബത്തെയും ഞങ്ങൾക്ക്​ പരിചയമുണ്ട്​. അവർക്കുവേണ്ടി ഞങ്ങൾ അദ്ദേഹത്തിനായി ആ പ്രാർഥന ചൊല്ലി'- ഇബ്രാഹിം മാഹിർ പറയുന്നു. ഞങ്ങൾ പ്രാർഥന ചൊല്ലാൻ അദ്ദേഹം അവസാനമായി ആഗ്രഹിച്ചിരുന്നുവെന്ന്​ എനിക്കുറപ്പാണ്​. നമുക്കൊരു ദൈവമല്ലേയുള്ളു. -ഇബ്രാഹിം തുടരുന്നു.

കുടുംബം ആശുപത്രിയിൽ എത്തിയപ്പോഴേക്കും ഗാൽസ്​റ്റർ മരണത്തിന്​ കീഴടങ്ങിക്കഴിഞ്ഞിരുന്നു. പിന്നീട്​ അദ്ദേഹത്തിന്‍റെ മകൾ ഇസ്രായേലി മാധ്യമങ്ങ​േളാട്​ ഇൗ വിവരം പങ്കുവെച്ചു. ആശുപത്രി കിടക്കയിൽ വെച്ച്​ മാഹിറിനെ കുറിച്ച്​ എപ്പോഴും അദ്ദേഹം സംസാരിക്കുമായിരുന്നുവെന്ന്​ മകൾ കൂട്ടിച്ചേർത്തു.

Tags:    
News Summary - Kalima by Dr. Rekha of Pattambi, Shema by Ibrahim Mahir of Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.