പനയമ്പാടത്ത് അപകടത്തിൽ മരിച്ച റിദ ഫാത്തിമയുടെ മൃതദേഹത്തിനരികെ നെഞ്ചിൽ കൈവെച്ച് കരയുന്ന മാതൃസഹോദരി സജ്ന

                                                                                                                                         ചിത്രം-പി. അഭിജിത്ത്

അവസാനമായി കിടത്താൻ ഒരുതുണ്ട് ഭൂമിപോലുമില്ല..!; റിദ ഫാത്തിമയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചത് അയൽവീടിന്റെ മുറ്റത്ത്

ക​ല്ല​ടി​ക്കോ​ട്: വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന റി​ദ ഫാ​ത്തി​മ​യു​ടെ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച​ത് അ​യ​ൽ​വീ​ടി​ന്റെ മു​റ്റ​ത്ത്. മാ​ങ്കു​ർ​ശി പി​ലാ​ത്തൊ​ടി റ​ഫീ​ഖി​ന്റെ​യും ജ​സീ​ന​യു​ടെ​യും മൂ​ത്ത മ​ക​ളാ​ണ് പ​ന​യം​പാ​ട​ത്ത് വാഹനാപകടത്തിൽ മരിച്ച റി​ദ ഫാ​ത്തി​മ. ബി.​പി.​എ​ൽ കാ​ർ​ഡു​ട​മ​ക​ളാ​യ ഇ​വ​ർ നാ​ല് വ​ർ​ഷ​മാ​യി വാ​ട​ക​വീ​ട്ടി​ലാ​ണ് താ​മ​സം.

ഓ​ട്ടോ ഡ്രൈ​വ​റാ​യ റ​ഫീ​ഖി​ന്റെ വ​രു​മാ​നം മാ​ത്ര​മാ​ണ് ആ​ശ്ര​യം. റ​ഫീ​ഖ് ഹൃ​ദ്രോ​ഗി​യു​മാ​ണ്. ചി​കി​ത്സ​യും മ​റ്റ് ക​ട​ബാ​ധ്യ​ത​ക​ളും മൂ​ലം വീ​ട് വി​റ്റാ​ണ് വാ​ട​ക​വീ​ട്ടി​ൽ താ​മ​സം തു​ട​ങ്ങി​യ​ത്. ഭാ​ര്യ​പി​താ​വ് മോ​നു​പ്പ മ​രി​ച്ച​തോ​ടെ ഭാ​ര്യ​മാ​താ​വ് ആ​ത്തി​ക്ക​യു​ടെ സം​ര​ക്ഷ​ണം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് കു​ടും​ബം തു​പ്പ​നാ​ട്ട് താ​മ​സം തു​ട​ങ്ങി​യ​ത്. ക​രി​മ്പ ജി.​യു.​പി സ്കൂ​ൾ അ​ഞ്ചാം​ത​രം വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് റി​സ്‍വാ​ൻ, ഒ​ന്നാം ത​രം വി​ദ്യാ​ർ​ഥി റി​യ ഫാ​ത്തി​മ എ​ന്നി​വ​രാ​ണ് റി​ദ​യു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ.

പാലക്കാട് കല്ലടിക്കോട് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് നാ​ല് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​കളാണ് മ​രി​ച്ചത്. ക​രി​മ്പ തു​പ്പ​നാ​ട് ചെ​റു​ള്ളി സ്വ​ദേ​ശി​ക​ളാ​യ പ​ള്ളി​പ​റ​മ്പി​ൽ അ​ബ്ദു​ൽ സ​ലീ​മി​ന്റെ​യും ഫാ​രി​സ​യു​ടെ​യും മ​ക​ൾ ഇ​ർ​ഫാ​ന ഷെ​റി​ൻ (13), പ​ട്ടേ​ത്തൊ​ടി അ​ബ്ദു​ൽ റ​ഫീ​ഖി​ന്റെ​യും ജ​സീ​ന​യു​ടെ​യും മ​ക​ൾ റി​ദ ഫാ​ത്തി​മ (13), ക​വ​ളേ​ങ്ങി​ൽ അ​ബ്ദു​ൽ സ​ലീ​മി​ന്റെ​യും ന​ബീ​സ​യു​ടെ​യും മ​ക​ൾ നി​ദ ഫാ​ത്തി​മ (13), അ​ത്തി​ക്ക​ൽ വീ​ട്ടി​ൽ ഷ​റ​ഫു​ദ്ദീ​ന്റെ​യും സ​ജ്ന​യു​ടെ​യും മ​ക​ൾ ആ​യി​ഷ (13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പാ​ല​ക്കാ​ട് -കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ക​രി​മ്പ​ ക്ക​ടു​ത്ത് പ​ന​യം​പാ​ട​ത്ത് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 3.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രീ​ക്ഷ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ക​രി​മ്പ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളാ​യ നാ​ല് പേ​രും.

Tags:    
News Summary - Kalladikode accident: Dead bodies of students buried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.