ഇടുക്കി: കല്ലാർകുട്ടി ഡാമിന്റെ ഒരു ഷട്ടർ തുറന്നു. ഷട്ടർ 15 സെന്റീമീറ്റർ ഉയർത്തി 15 ക്യുമെക്സ് ജലം ഒഴുക്കുവാൻ തുടങ്ങിയതായി ജില്ലാ കലക്ടർ എച്ച്. ദിനേശനാണ് അറിയിച്ചത്. പെരിയാർ, മുതിരപ്പുഴയാർ എന്നിവയുടെ ഇരുകരകൾക്കും സമീപമുള്ളവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.
ഇടുക്കി ജില്ലയിലെ കല്ലാർകുട്ടിയിൽ നേര്യമംഗലം ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി പെരിയാർ നദിയുടെ പോഷക നദിയായ മുതിരപ്പുഴയാറിൽ നിർമിച്ചിട്ടുള്ളതാണ് കല്ലാർകുട്ടി അണക്കെട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.