തൃശൂർ: അപ്പീൽപ്രളയവും നാടകം കാണാനെത്തിയവരുടെ തിരക്കും ഹൈസ്കൂൾ വിഭാഗം നാടകവേദിയെ സംഘർഷഭരിതമാക്കി. സൂചി കുത്താനിടമില്ലാത്തവിധം നിറഞ്ഞ സംഗീത നാടക അക്കാദമി ഹാളിലാണ് ഞായറാഴ്ച രാവിലെ 10.10ഓടെ നാടകം തുടങ്ങിയത്. നേരിട്ട് യോഗ്യത നേടിയവരുടെ അവസരം വൈകിയതും ഹാളിനു പുറത്തു നിന്നവർക്ക് നാടകം കാണാൻ സജ്ജീകരണമൊരുക്കാത്തതും മൂലം ബഹളമയത്തോടെയായിരുന്നു തുടക്കം.
അപ്പീലുകളുടെ തള്ളിക്കയറ്റത്തിൽ 27 ടീമുകളാണ് നാടകാവതരണത്തിനെത്തിയത്. അഞ്ച് ക്ലസ്റ്ററുകളായി തിരിച്ചുള്ള മത്സരക്രമത്തിൽ നേരിട്ടു യോഗ്യത നേടിയ മിക്ക ടീമുകളുടെയും അവസരം വൈകുന്നതും പ്രതിഷേധത്തിനിടയാക്കി. ആദ്യ ക്ലസ്റ്ററിൽ നാടകം അവതരിപ്പിച്ച എട്ട് ടീമിൽ അഞ്ചും അപ്പീൽ വഴി എത്തിയവരായിരുന്നു. നിലവിലെ സമയക്രമം അനുസരിച്ച് 27ാമത്തെ ടീം മത്സരിക്കുേമ്പാൾ തിങ്കളാഴ്ചയാകും. അപ്പീലുകാർക്ക് മുൻഗണന കിട്ടുന്നതുൾെപ്പടെയുള്ളവ സംഘാടകരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചവർക്ക് നിരാശയായിരുന്നു ഫലം. ഇതിനിടെ ആദ്യ നാടകാവതരണം കഴിഞ്ഞപ്പോൾ ഹാളിൽ ബഹളം തുടങ്ങി. 600 പേരെ ഉൾക്കൊള്ളാവുന്ന ഹാളിൽ ഇരട്ടിയിലധികം പേരാണ് എത്തിയത്.
വേദിക്കു മുൻവശത്തെ ഒഴിഞ്ഞ കസേരകളിൽ ഇരിക്കാൻ കാണികൾ തിരക്കുകൂട്ടി. മുന്നിൽ ഇടംപിടിച്ചവരെ നാടകത്തിെൻറ ഇടവേളകളിൽ പൊലീസ് മാറ്റാൻ ശ്രമിച്ചത് വാക്തർക്കത്തിനും ബഹളത്തിനും ഇടയാക്കി. നാടകം കാണാനെത്തിയ മന്ത്രി എ.സി. മൊയ്തീനോട് നാടകപ്രവർത്തകരായ ശശിധരൻ നടുവിൽ, പ്രഭലൻ എന്നിവരുടെ േനതൃത്വത്തിൽ കാണികൾ പരാതി പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ മന്ത്രി വി.എസ്. സുനിൽകുമാറും സ്ഥലത്തെത്തി. അഞ്ചു നാടകം കഴിഞ്ഞപ്പോൾ എല്ലാ ഇരിപ്പിടങ്ങളിലും കാണികൾക്ക് ഇരിക്കാൻ അവസരം ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.