കാനം രാജേന്ദ്രൻ ദേശീയ ഗാനം വികലമാക്കിയെന്ന് പൊലീസിൽ പരാതി

തിരുവനന്തപുരം:  സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം ദേശീയഗാനം തെറ്റിച്ച് ചൊല്ലിയ സംഭവത്തില്‍ സി.പി.ഐക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പരാതി. എന്‍.ഹരി പള്ളിക്കത്തോടാണ് പോലീസില്‍ പരാതി നല്‍കിയത്. എം എന്‍ സ്മാരക മന്ദിരത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ദേശീയ ഗാനം വികലമാക്കിയെന്നാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്.

ദേശീയഗാനത്തിന്റെ ആറാമത്തെ വരിയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറികാനം രാജേന്ദ്രന്‍ തെറ്റിച്ചതെന്ന് പാരതിയിൽ പറയുന്നു. വിന്ധ്യ ഹിമാചല യമുനാ ഗംഗാ ഉച്ഛല ജലധി തരംഗാ എന്ന വരി തെറ്റിച്ച് പാടിയെന്നാണ് ആക്ഷേപം.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എം.എന്‍ സ്മാരകത്തിലാണ് കാനം രാജേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തിയത്. ബിനോയ് വിശ്വം, സത്യന്‍ മൊകേരി ,പി വസന്തം, മാങ്കോട് രാധാകൃഷ്ണന്‍ , വി പി ഉണ്ണികൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Tags:    
News Summary - Kanam Rajendran complains to police that the national anthem has been distorted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.