പണം തട്ടാൻ പല വിദ്യകൾ, അന്വേഷണം തുടങ്ങിയപ്പോൾ ദുരൂഹ മരണം; ഇത് കഞ്ഞിക്കുഴി മോഡൽ

ഒരു സഹകരണബാങ്കിനെതിരെ നിരവധി ആരോപണങ്ങൾ ഉയരുകയും അത് കേസും അന്വേഷണവുമായപ്പോൾ സെക്രട്ടറി ദുരൂഹ സാഹചര്യത്തിൽ മരിക്കുകയും ചെയ്താൽ സത്യങ്ങൾ പലതും ഒളിഞ്ഞിരുക്കുന്നുണ്ടെന്ന് ഉറപ്പാണ്.  ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി സ​ഹ​ക​ര​ണ ബാ​ങ്കിലാണ് ഈ നിഗൂഡ സംഭവങ്ങൾ. 

ദീ​ർ​ഘ​കാ​ല വാ​യ്പ​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി അ​നു​വ​ദി​ക്കു​ക, ഇ​ല്ലാ​ത്ത​വ​രു​ടെ പേ​രി​ൽ വാ​യ്പ ന​ൽ​കു​ക, ആ​ദി​വാ​സി​ക​ളു​ടെ പേ​രി​ൽ വാ​യ്പ അ​നു​വ​ദി​ച്ച് കു​റ​ച്ചു കാ​ലം ക​ഴി​ഞ്ഞ് എ​ഴു​തി​ത്ത​ള്ളു​ക തുടങ്ങിയ നിരവധി ആരോപണങ്ങളാണ് ക​ഞ്ഞി​ക്കു​ഴി സ​ഹ​ക​ര​ണ ബാ​ങ്കിനെതിരെ ഉയർന്നിരുന്നത്. ഈ ആരോപണങ്ങൾ സംബനധിച്ച് മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി അ​ന്വേ​ഷ​ണം തുടങ്ങിയതുമാണ്. 

അതി​നി​ടെയാണ്, ബാ​ങ്ക് മു​ൻ സെ​ക്ര​ട്ട​റി എ​ഴു​ത്തു​പ​ള്ളി​ൽ മ​ണി 2021 ജൂ​ൺ 26ന് ​ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രിക്കുന്നത്. മ​ണി​യെ വി​ഷം ഉ​ള്ളി​ൽ​ചെ​ന്ന് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ, അ​ന്വേ​ഷ​ണ​വും നി​ല​ച്ചു.

ബ​ന്ധു​ക്ക​ളു​ടെ​യും ഇ​ഷ്ട​ക്കാ​രു​ടെ​യും പേ​രി​ൽ ച​ട്ടം ലം​ഘി​ച്ച് വ​ൻ​തു​ക വാ​യ്പ ന​ൽ​കി​യ​താ​യി പ​രാ​തി ഉ​ണ്ടായി​രു​ന്നു. 

എ​ൽ.​ഡി.​എ​ഫ് ഭ​രി​ക്കു​ന്ന ബാ​ങ്കി​ന്‍റെ 2018-19ലെ ​ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ 19 കോ​ടി​യു​ടെ അ​ഴി​മ​തി ക​ണ്ടെ​ത്തി​യെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യുന്ന​ത്.

Tags:    
News Summary - kanjikkuzi model of finance fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.