കൊച്ചി: കണ്ണൂർ വിമാനത്താവളത്തിൽ (കിയാൽ) സി.എ.ജി ഓഡിറ്റിന് ഹൈകോടതി സ്റ്റേ. പൊതുമേഖല കമ്പനിയാണെന്നുകാട്ടി ഓഡിറ്റ് നടത്താനുള്ള കേന്ദ്ര നിർദേശം ചോദ്യംചെയ്ത് കിയാൽ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാറിെൻറ ഉത്തരവ്. കേന്ദ്രസർക്കാറിെൻറ വിശദീകരണം തേടി. കിയാലിൽ സംസ്ഥാന സർക്കാറിന് 51 ശതമാനത്തിൽ താഴെ മാത്രമാണ് ഓഹരിെയന്നും സ്വകാര്യ കമ്പനിയായതിനാൽ ഓഡിറ്റ് വേെണ്ടന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സി.എ.ജി ഓഡിറ്റിന് അനുമതി നിഷേധിച്ചിരുന്നു.
എന്നാൽ, സർക്കാറിനും പൊതുമേഖല സ്ഥാപനങ്ങൾക്കുമായി 63 ശതമാനം ഓഹരിയുള്ളതിനാൽ കിയാൽ സർക്കാർ കമ്പനിക്ക് തുല്യമാണെന്നും ഓഡിറ്റ് അധികാരം സി.എ.ജിക്കാണെന്നും കേന്ദ്ര കമ്പനികാര്യ മന്ത്രാലയം സംസ്ഥാന സർക്കാറിനും കിയാലിനും നവംബർ 25ന് അയച്ച കത്തിൽ പറയുന്നു.
ഇതിനെതിെരയാണ് കിയാൽ കോടതിയെ സമീപിച്ചത്. സ്വകാര്യ ഓഹരികളാണ് കൂടുതലെന്നതിനാൽ സ്വകാര്യ കമ്പനിയാണ് കിയാലെന്ന് ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.