കണ്ണൂർ: കണ്ണൂർ വിമാനത്താവളം അന്തിമ അനുമതി നേടുന്നതിെൻറ ഭാഗമായുള്ള പരീക്ഷണപ്പറക്കലിന് ചൊവ്വാഴ്ച വീണ്ടും മൂർഖൻപറമ്പ് സാക്ഷിയായി. എയർ ഇന്ത്യ എക്സ്പ്രസിെൻറ ബോയിങ്ങ് 737 യാത്രാ വിമാനമാണ് രാവിലെ എട്ട്മണിയോടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 7.51ന് പുറപ്പെട്ട് കണ്ണൂർ വിമാനത്താവള പരിധിയിൽ എട്ട് മണിയോടെ എത്തിയ വിമാനം റൺവേയിൽ ഇറങ്ങാതെ മൂന്ന് വട്ടം വിമാനത്താവളം വലയം ചെയ്ത് പറന്നു. മുപ്പത് മിനുേട്ടാളം വിമാനം കണ്ണൂർ വിമാനത്താവള പരിധിയിൽ പറന്ന ശേഷം 8.34 ന്ാണ് മടങ്ങിയത്.
ഇൻസ്റ്റുൾമെൻറ് ലാൻറിംങ്ങ് സിസ്റ്റ (െഎ.എൽ.എസ്)മനുസരിച്ചുള്ള പരീക്ഷണമാണ് ചൊവ്വാഴ്ച നടതെന്ന് കിയാൽ മാനേജിങ് ഡയറക്ടർ തുളസീദാസ് ‘മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞ മാസം 20ന് പരീക്ഷണാർഥം ലാൻറ് ചെയ്ത എയർ ഇന്ത്യ എക്സ്പ്രസിെൻറ അതേ ശേഷിയുള്ള വിമാനമാണ് ഇന്ന് എത്തിയത്. 20ന് വിമാനമിറങ്ങിയത് ട്രയലിെൻറ ഭാഗമല്ലെന്നും എയറോബ്രിഡ്ജിലേക്കുള്ള കണക്ഷൻ ക്രമീകരണത്തിന് വേണ്ടിയായിരുന്നുവെന്നും തുളസീദാസ് വെളിപ്പെടുത്തി.
കഴിഞ്ഞ മാസം 20ന് പരീക്ഷണപ്പറക്കൽ നടത്തിയ വിമാനം ഒരു മണിക്കൂറോളം വിമാനത്താവള വ്യോമ അതിർഥിക്കുള്ളിൽ കറങ്ങിയ ശേഷമാണ് ലാൻറ് ചെയ്തത്. പരീക്ഷണം പൂർത്തിയായതോടെ ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ ലൈസൻസ് ഉടനെ ലഭിക്കുമെന്നാണ് കരുതിയിരുന്നത്. അതിന് ശേഷം കിയാൽ അധികൃതർ വ്യോമയാന വകുപ്പ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ഡൽഹിയിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകനത്തിന് ശേഷമാണ് വീണ്ടും പരീക്ഷണ പറക്കൽ നിശ്ചയിച്ചത്.
റേഡിയോ സിഗ്നലുകളുടെയും ലൈറ്റിങ്ങുകളുടെയും കാര്യശേഷി പരിശോധിക്കുന്ന പരീക്ഷണമാണ് ചൊവ്വാഴ്ച നടന്നത്. ഇതോടെ ഡി.ജി.സി.എ.യുടെ ലൈസൻസ് നടപടികളുടെ അന്തിമ നിരീക്ഷണവും പൂർത്തിയായി. വിമാനത്താവളവുമായി ബന്ധപ്പെട്ട് പരീക്ഷണപ്പറക്കലിെൻറ അഞ്ചാം ഘട്ടമാണ് ഇന്നലെ പിന്നിട്ടത്. യു.ഡി.എഫ്. സർക്കാർ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് വിമാനത്താവള റൺവേ പൂർണമായി എന്ന് അവകാശപ്പെട്ട് 2016 ഫെബ്രുവരി 29 ന് ആദ്യ പരീക്ഷണ പറക്കൽ നടത്തിയിരുന്നു. വ്യോമസേനയുടെ ചെറു വിമാനമായ ഡ്- 2 ബി ഇനത്തിൽ പെട്ടതാണ് പറന്നിറങ്ങിയത്. പിന്നീട് 2018 ഫെബ്രുവരി 18ന് വ്യോമസേനയുടെ ഡോണിയര്‍ വിമാനത്തിെൻറ പരീക്ഷണ പറക്കൽ നടന്നു. വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം കാലിബ്രേറ്റ് ചെയ്യുന്ന പരീക്ഷണമായിരുന്നു അത്.അന്നും കരിപ്പൂരിൽ നിന്നാണ് ചെറുവിമാനം രണ്ട് മണിക്കൂറോളം കണ്ണൂർ വിമാനത്താവളത്തിന് മുകളിൽ പറന്നത്. ഇങ്ങനെ രണ്ടു ഘട്ടങ്ങളിൽ ഡോണിയർ വിമാനം പരീക്ഷണം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.