കണ്ണൂർ: ചരിത്രനിമിഷത്തിനായുള്ള കണ്ണൂരിെൻറ കാത്തിരിപ്പ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. ഉദ്ഘാടനത്തിനൊരുങ്ങുന്ന കണ്ണൂർ വിമാനത്താവളത്തിൽ സമ്പൂർണ സജ്ജീകരണമാണ് ഒരുങ്ങിയിട്ടുള്ളതെന്ന് കണ്ണൂർ ഇൻറർനാഷനൽ എയർേപാർട്ട് ലിമിറ്റഡ് (കിയാൽ) മാനേജിങ് ഡയറക്ടർ വി. തുളസീദാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആഗമന-നിർഗമന യാത്രക്കുള്ള എല്ലാ ഒരുക്കവും പൂർത്തിയായി. അന്താരാഷ്ട്ര-ആഭ്യന്തരയാത്രക്കാർ ഒരുമിച്ച് കയറുന്നവിധത്തിലാണ് പാസഞ്ചർ ടെർമിനൽ ഒരുക്കിയിട്ടുള്ളത്. അന്താരാഷ്ട്ര യാത്രക്കാർക്ക് കസ്റ്റംസ് ഇമിഗ്രേഷൻ സെക്യൂരിറ്റി ചെക്കിങ്ങിനായി സൗകര്യം സജ്ജമായി.
ആറു നിലകളുള്ള ടെർമിനൽ കെട്ടിടത്തിൽ ആദ്യനിലയിൽ കിയാൽ ഒാഫിസ് സമുച്ചയമാണ്. രണ്ടാം നിലയിൽ ആഗമന ബാഗേജ് മേഖലയിൽ എല്ലാം സുസജ്ജം. നാലാം നിലയിലെ പുറപ്പെടൽ ഹാളിൽ ഇനി ചെക്കിങ് ക്യൂപോയൻറുകളേ ഒരുക്കാൻ ബാക്കിയുള്ളൂ. അഞ്ചാം നിലയിലെ ബോർഡിങ് പാസ് നേടിയശേഷമുള്ള പാസഞ്ചർ ഹോൾഡിങ് മേഖലയിൽ ചില്ലറജോലികൾ ബാക്കിയുണ്ട്. ഒരേസമയം 2000 യാത്രക്കാരെ ഉൾക്കൊള്ളാനാകുന്നതാണ് പാസഞ്ചർ ടെർമിനൽ സൗകര്യം.
ആഗമനയാത്രക്കാരെ സ്വീകരിക്കാനെത്തുന്നവർക്ക് കസ്റ്റംസ് പരിശോധനയുൾപ്പെടെ നേരിട്ട് കാണാനാകുന്നവിധം 200 പേർക്ക് ഉപയോഗിക്കാവുന്ന സന്ദർശനഗാലറിയും യാത്രയയക്കാൻ എത്തുന്നവരുടെ കുടുംബങ്ങൾക്ക് റൺേവ കാണാവുന്ന വിധത്തിലുള്ള സന്ദർശന ഗാലറിയും ഒരുക്കിയിട്ടുണ്ട്. കസ്റ്റംസ് സംവിധാനം ഡിസംബർ ഒന്നിന് നിലവിൽവരും. കണ്ണൂരിലേക്കുള്ള കസ്റ്റംസ് അസി. കമീഷണർമാരെ നിയോഗിച്ചിട്ടുണ്ട്. വിമാനത്താവള പൊലീസ് സ്റ്റേഷനിലേക്കുള്ള സബ് ഇൻസ്പെക്ടറെ നിയമിച്ചുകഴിഞ്ഞു. സർവിസുകൾ കുറവായതിനാൽ, തുടക്കത്തിൽ വിമാനത്താവളത്തിനുള്ളിലെ ഷോപ്പിങ് സൗകര്യം വൈകും. ഡ്യൂട്ടിഫ്രീ ഷോപ്പുകളും പിന്നീട് തുറക്കും. യാത്രക്കാർക്കുള്ള ബാഗേജ് റാപ്പിങ്, പ്രീേപഡ് ടാക്സി എന്നിവ തുടക്കത്തിൽതന്നെ ഉണ്ടാകുമെന്നും കിയാൽ എം.ഡി അറിയിച്ചു.
വാർത്തസമ്മേളനത്തിൽ എക്സിക്യൂട്ടിവ് ഡയറക്ടര്‍ (എൻജിനീയറിങ്) കെ.പി. ജോസ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ) ജി. പ്രദീപ് കുമാര്‍, സീനിയര്‍ മാനേജര്‍ (എയര്‍പോര്‍ട്ട് ഓപറേഷന്‍സ്) ബിനു ഗോപാല്‍, ഡെപ്യൂട്ടി േപ്രാജക്ട് എൻജിനീയര്‍ (സിവില്‍) ജെ. ബിജു, േപ്രാജക്ട് എൻജിനീയര്‍ (ഇലക്ട്രിക്കല്‍സ്) എം.സി. ജയരാജന്, സി.ഐ.എസ്.എഫ് കമാൻഡൻറ് ധന്‍രാജ് ഡാനിയേല്‍ തുടങ്ങിയവർ എന്നിവരും പെങ്കടുത്തു.
ജനുവരിയോടെ പ്രതിദിനം 13 സർവിസുകൾ
കണ്ണൂർ: ഡിസംബർ ഒമ്പതിന് ഉദ്ഘാടനം ചെയ്യുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ജനുവരിയോടെ ദിവസവും 13 വിമാനങ്ങളെങ്കിലും സർവിസ് നടത്തുന്നവിധത്തിൽ വിമാന കമ്പനികൾ ഷെഡ്യൂൾ നൽകിയതായി കണ്ണൂർ ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) മാനേജിങ് ഡയറക്ടർ വി. തുളസീദാസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന് പുറേമ ഗോ എയർ അഞ്ച് ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവിസിന് കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന് ഷെഡ്യൂൾ അയച്ചുകഴിഞ്ഞു. ദോഹ, മസ്കത്ത്, ദമ്മാം, കുവൈത്ത് എന്നിവിടങ്ങളിലേക്കാണ് ഗോ എയർ സർവിസ് ഉദ്ദേശിക്കുന്നത്. ഇതിന് പുറേമ ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള ആഭ്യന്തര സർവിസിനും അപേക്ഷിച്ചിട്ടുണ്ട്.
ഉദ്ഘാടനത്തോടെതന്നെ ഗോ എയർ ആഭ്യന്തര സർവിസ് തുടങ്ങാനാണ് ശ്രമം. ഷെഡ്യൂൾ വന്നാലേ തീയതി ഉറപ്പിക്കാനാവുകയുള്ളൂവെന്ന് വി. തുളസീദാസ് പറഞ്ഞു.ഇൻഡിഗോയുടെ ആഭ്യന്തര സർവിസ് ജനുവരി പകുതിയോടെ തുടങ്ങും. ബംഗളൂരു, ചെന്നൈ, ഗോവ, ഹൈദരാബാദ്, ഹുബ്ബള്ളി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഇൻഡിഗോ സർവിസ് നടത്തുക. ഇൻഡിഗോ സർവിസിൽ മിക്കതും ഉഡാൻ നിരക്കിലായിരിക്കും. ഉഡാൻ പദ്ധതിയിൽ ഭേദഗതി വരുത്താമെന്ന ഉപാധിയോടെയാണ് ഇൻഡിഗോ സർവിസ് തുടങ്ങുന്നത്. ഉഡാൻ പദ്ധതി ഏറ്റെടുത്ത സ്പൈസ് ജെറ്റ് ഷെഡ്യൂൾ സമർപ്പിച്ചിട്ടില്ല. വിമാനത്താവളത്തിെൻറ വാർഷിക െചലവ് 250 കോടിയോളമാണ്. തുടക്കത്തിൽ നഷ്ടമുണ്ടാകും. പുതിയ വിമാനത്താവളങ്ങളിൽ സർക്കാർ ഏജൻസികൾക്കുള്ള ശമ്പളം വിമാനത്താവള മാനേജ്മെൻറ് നൽകണമെന്നാണ് നിബന്ധന.
സി.െഎ.എസ്.എഫ്, കസ്റ്റംസ്, എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ തുടങ്ങിയവർക്കുള്ള ശമ്പളവും മറ്റ് െചലവും കിയാൽ നൽകണം. കൂടുതൽ വരുമാനമുണ്ടാകണമെങ്കിൽ വിദേശ വിമാനകമ്പനികളുടെ സർവിസ് അനുവദിച്ചുകിട്ടണം. യാത്രക്കാർക്കുകൂടി ഉപകാരപ്പെടുന്നവിധത്തിൽ ഭൂമി ഉപയോഗിച്ച് വരുമാനമുണ്ടാക്കുന്ന പദ്ധതികൾ ആവിഷ്കരിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.