കണ്ണൂർ: ഒരു ജനതയുടെ സ്വപ്നസാഫല്യമായി കണ്ണൂർ വിമാനത്താവളം ഇന്ന് പ്രവർത്തനമാ രംഭിക്കുന്നു. ഞായറാഴ്ച രാവിലെ 9.55ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് അബൂദബിയിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാ നം ഫ്ലാഗ്ഒാഫ് ചെയ്യുന്നതോടെ നാലുപതിറ്റാണ്ടിെൻറ കാത്തിരിപ്പിനാണ് വിരാമമാകു ന്നത്.
ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും സിവിൽ ഏവിയേഷൻ ഉന്ന ത ഉദ്യോഗസ്ഥരും സംസ്ഥാന മന്ത്രിമാരും ശനിയാഴ്ച കണ്ണൂരിലെത്തി. യാത്രാവിമാനങ്ങ ളുൾപ്പെടെ 24 ആഗമന-നിർമഗന ചാർട്ടുകളാണ് ഞായറാഴ്ചത്തെ വ്യോമഗതാഗത ഷെഡ്യൂളിലു ള്ളത്. ഉദ്ഘാടന ദിവസംതന്നെ ഇത്ര സജീവമായ വ്യോമഗതാഗത ചാനൽ പ്രവർത്തനസജ്ജമാവുന്നത് അപൂർവമാണെന്ന് എയർ ട്രാഫിക് സർവിസ് ചുമതലയുള്ള എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ വൃത്തങ്ങൾ വിശദീകരിച്ചു.
കണ്ണൂരിെൻറ ആകാശസ്വപ്നം പൂവണിയുന്നത് നേരിൽക്കാണാൻ രണ്ട് ലക്ഷത്തിലേറെ പേരെ പ്രതീക്ഷിച്ചുകൊണ്ടുള്ള അതിവിപുലമായ സംവിധാനങ്ങളാണ് മൂർഖൻപറമ്പിൽ ഒരുക്കിയത്. കനത്ത ജാഗ്രതയും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. പുറപ്പെടൽ സമയം െതറ്റാതിരിക്കാൻ പുലർച്ച നാലുമണിക്കുതന്നെ ചെക്ക് ഇൻ കൗണ്ടർ പ്രവർത്തിപ്പിച്ചിട്ടുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.
അബുദാബിയിലേക്കുള്ള ആദ്യ വിമാനത്തില്‍ പുറപ്പെടാനുള്ള യാത്രക്കാരെല്ലാം ആറ് മണിക്ക് തന്നെ എത്തി. ഇവരെ രാവിലെ ആറിന് വായന്തോട്ട് സ്വീകരിച്ചു. അവിടെ നിന്ന് പ്രത്യേക ബസ്സില്‍ വിമാനത്താവളത്തിലേക്ക് എത്തിച്ചു. ഇവരെ മന്ത്രിമാരായ ഇ.പി ജയരാജനും, കെ.കെ ശൈലജയും ചേര്‍ന്ന് സ്വീകരിച്ചു. സെല്‍ഫ് ചെക്കിങ് മെഷീെൻറ ഉദ്ഘാടനം മന്ത്രിമാര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. അതിന് ശേഷം വിഐപി ലോഞ്ചിെൻറ ഉദ്ഘാടനവും നിര്‍വഹിച്ചു.
എട്ടുമണിക്ക് വിമാനത്താവളത്തിലെ എ.ടി.എം. മന്ത്രി എ.കെ. ശശീന്ദ്രനും ഫോറിന് എക്സ്ചേഞ്ച് കൗണ്ടര്‍ മന്ത്രി കെ.കെ. ശൈലജയും മലബാര്‍ കൈത്തറി ഇന്സ്റ്റലേഷന് അനാവരണം മന്ത്രി ഇ.പി. ജയരാജനും ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് മന്ത്രി ഇ. ചന്ദ്രശേഖരനും ഉദ്ഘാടനം ചെയ്തു.
മുഖ്യവേദിയില്‍ ഉത്തരകേരളത്തിലെ തനത് കലകളുടെ അവതരണം നടക്കുകയാണ്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന കേളികൊട്ട് തീരുമ്പോഴാണ് സമ്മേളനത്തിെൻറ ഉദ്ഘാടനം.
അബൂദബി വിമാനം പറന്നശേഷം ഡൽഹിയിൽ നിന്നുള്ള ഗോ എയറിെൻറ കണ്ണൂരിലേക്കുള്ള ആദ്യ ആഭ്യന്തര വിമാനം 11.30ഒാടെ എത്തും. തുടർന്ന് ബംഗളൂരുവിൽ നിന്നുള്ള യാത്രാവിമാനം 12.20ന് ഇറങ്ങും. ഇത് മൂന്നുമണിക്ക് തിരുവനന്തപുരം പ്രേത്യക സർവിസായി പുറപ്പെടും. ഒരുമണിക്ക് ബംഗളൂരുവിലേക്കുള്ള ആദ്യവിമാനം പറക്കും. അത് 4.10ന് തിരിച്ചെത്തും. പിന്നീട് 5.20ന് ആദ്യത്തെ ഹൈദരാബാദ് സർവിസ്. തിരിച്ച് 9.20ന് ഹൈദരാബാദിൽനിന്നുള്ള വിമാനമെത്തും. ഏഴുമണിക്ക് അബൂദബിയിൽ നിന്നുള്ള വിമാനമെത്തും. 9.05ന് റിയാദിലേക്കുള്ള ആദ്യ വിമാനം പുറപ്പെടും.
അബൂദബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസും കേന്ദ്രമന്ത്രിയുമായി ഹെലികോപ്ടറും ശനിയാഴ്ച വൈകീേട്ടാടെ വിമാനത്താവളത്തിലിറങ്ങി. ചീഫ് സതേൺ എയർ കമാൻഡൻറ് ഉൾപ്പെടെയുള്ള വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ മൂന്ന് ഹെലികോപ്ടറുകളും രണ്ട് ചെറുവിമാനങ്ങളും രാവിലെ ഇറങ്ങും. ഏഴിമല നാവിക അക്കാദമിയുമായി ബന്ധപ്പെട്ട രണ്ട് ഹെലികോപ്ടറുകളും വന്നിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.