കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് വിൽപന നവംബർ ഒമ്പതിനകം തുടങ്ങുമെന്ന് എയർഇന്ത്യ എക്സ്പ്രസ് പബ്ലിക്റിലേഷൻസ് വിഭാഗം അറിയിച്ചു. ഉദ്ഘാടനദിനം മുതലുള്ള ടിക്കറ്റുകൾ ലഭ്യമാകും. അതേസമയം, 2019 മാർച്ച് 30വരെയുള്ള ശൈത്യകാല ദേശീയ വിമാന ഷെഡ്യൂൾ ഡി.ജി.സി.എ വെള്ളിയാഴ്ച പുറത്തിറക്കിയതിൽ കണ്ണൂർ വിമാനത്താവളമില്ല. പ്രത്യേകാനുമതി ഷെഡ്യൂൾ പിന്നീട് വരുമെന്ന ഉറപ്പിന്മേലാണ് ടിക്കറ്റ് വിൽപന ഒമ്പതിന് തുടങ്ങാൻ തീരുമാനിച്ചതെന്നാണ് വിവരം.
ആഭ്യന്തര വിമാനക്കമ്പനികളായ എയർഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ജെറ്റ് എയർവെയ്സ്, സ്പൈസ് ജെറ്റ് എന്നിവയുടെ വിദേശ സർവിസുകളുടെ ശൈത്യകാല ഷെഡ്യൂൾ വെള്ളിയാഴ്ചയാണ് ഡി.ജി.സി.എ പ്രസിദ്ധീകരിച്ചത്. അബൂദബി, റിയാദ്, മസ്കത്ത്, ദുൈബ, ദോഹ, ഷാർജ എന്നിവിടങ്ങളിലേക്കാണ് എയർഇന്ത്യ എക്സ്പ്രസ് കണ്ണൂരിൽനിന്ന് സർവിസ് നടത്തുന്നത്. ഒമ്പതിന് അബൂദബിയിലേക്കും തിരിച്ചും റിയാദിലേക്കും ഷാർജയിൽനിന്ന് കണ്ണൂരിലേക്കുമാണ് സർവിസ് നിശ്ചയിച്ചിരിക്കുന്നത്. ഷാർജ, ദുൈബ എന്നിവിടങ്ങളിലേക്ക് എല്ലാ ദിവസവും സർവിസ് ഉണ്ടാകും. ദുൈബ സർവിസ് ഡിസംബർ 13നാണ് തുടങ്ങുകയെന്നും എയർഇന്ത്യ എക്സ്പ്രസ് വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.