കണ്ണൂർ: രണ്ട് പതിറ്റാണ്ടായി ഉത്തരമലബാർ പ്രതീക്ഷയോടെ കാത്തിരുന്ന സ്വപ്നങ്ങൾക ്ക് നാളെ ചിറക് മുളക്കും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രവ്യോമയാന മന്ത്രി സു രേഷ്പ്രഭുവും ഫ്ലാഗ്ഒാഫ് ചെയ്യുന്നതോടെ കേരളത്തിെല നാലാമത്തെ വിമാനത്താവളം നാടിേൻറതാവും. ആധുനിക സൗകര്യങ്ങളോടെയാണ് മൂർഖൻപറമ്പിലെ 2000 ഏക്കറിൽ വിമാനത്താ വളം സജ്ജമായത്.
ഉദ്ഘാടനദിവസം രാവിലെ 9.50ന് എയർ ഇന്ത്യ എക്സ്പ്രസിെൻറ അബൂദബി വിമാനം ചരിത്രമുഹൂർത്തത്തിെൻറ ആകാശഖ്യാതിയുമായി പറന്നുയരും. വ്യോമയാന സഹമന്ത്രി ജയന്ത്സിൻഹ മുഖ്യാതിഥിയാകും. മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷതവഹിക്കും. 97,000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള ആഭ്യന്തര, അന്തർദേശീയ പാസഞ്ചർ ടെർമിനലുകളും 3050 മീറ്റർ റൺവേയുമുൾപ്പെട്ട കണ്ണൂർ വിമാനത്താവളത്തിൽ 20 വിമാനങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാം. 24 ചെക്ക് ഇന്‍ കൗണ്ടറുകളും 32 എമിഗ്രേഷന്‍ കൗണ്ടറുകളും നാല് ഇ-വിസ കൗണ്ടറുകളും 16 കസ്റ്റംസ് കൗണ്ടറുകളുമാണ് ഒരുക്കിയിട്ടുള്ളത്. വൻകിട വിമാനങ്ങളിൽ നേരിട്ട് പാസഞ്ചർ ടെർമിനലിലേക്ക് പ്രവേശിക്കാവുന്ന ആറ് എയ്റോബ്രിഡ്ജുകളും പ്രേത്യകതയാണ്. ഒേരസമയം 2000 യാത്രക്കാർക്ക് വന്നു പോകാവുന്നവിധത്തിൽ അഞ്ച് നിലകളിലായി പാകപ്പെടുത്തിയതാണ് പാസഞ്ചർ ടെർമിനൽ.
35 ശതമാനം സംസ്ഥാന സർക്കാർ പങ്കാളിത്തത്തിൽ സ്വകാര്യ ഒാഹരി ഉടമകൾക്ക് മേൽെക്കെയുള്ള വിമാനത്താവളത്തിന് ഒരുവർഷം 250 കോടിയാണ് െചലവ് പ്രതീക്ഷിക്കുന്നത്. 1892 കോടി രൂപ മതിപ്പ് െചലവിൽ തുടങ്ങി 2350 കോടി രൂപയിലെത്തിനിൽക്കുന്ന വിമാനത്താവളം ആദ്യത്തെ രണ്ടുവർഷത്തിനകം ലാഭത്തിലാകുമെന്നാണ് പ്രതീക്ഷ. വിമാനത്താവളത്തിലേക്കുള്ള വയനാട്, കോഴിക്കോട്, മേഖലയിൽനിന്ന് കണ്ണൂർ-തലശ്ശേരി എന്നിവിടങ്ങളിൽ നിന്നുമുള്ള റോഡ് വികസന നടപടി ത്വരിതഗതിയിലാണ്.
സർവിസുകൾ സമൃദ്ധം
കണ്ണൂർ: ആഭ്യന്തര, അന്തർദേശീയ സർവിസുകളുടെ സമൃദ്ധിയോടെയാണ് കണ്ണൂർ വിമാനത്താവളം ഉദ്ഘാടനംചെയ്യുന്നത്. എയർ ഇന്ത്യ എക്സ്പ്രസിെൻറ ഗൾഫ് സർവിസുകളാണ് തുടക്കംമുതൽ ആരംഭിക്കുന്നത്. അബൂദബി, ദോഹ, ദുബൈ, ഷാർജ, മസ്കത്ത്, റിയാദ് എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസിന് അനുമതി ലഭിച്ചത്. വിമാനത്താവളങ്ങളിലെ സ്ലോട്ട് അനുമതിയും വിമാനത്തിെൻറ കുറവും കാരണം ദുബൈ, മസ്കത്ത് സർവിസുകൾ ഉടനെ ഉണ്ടാവില്ല. കണ്ണൂർ- ഷാർജ റൂട്ടിൽ ശനി, തിങ്കൾ, ബുധൻ, വെള്ളി, കണ്ണൂർ- അബൂദബി റൂട്ടിൽ ഞായർ, ചൊവ്വ, വ്യാഴം, കണ്ണൂർ-ദോഹ റൂട്ടിൽ തിങ്കൾ, ചൊവ്വ, ബുധൻ, ശനി, കണ്ണൂർ- റിയാദ് റൂട്ടിൽ ഞായർ, വ്യാഴം, വെള്ളി, റിയാദ്-കണ്ണൂർ റൂട്ടിൽ വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിലാണ് സർവിസ്.
ഗോ എയർ ആഭ്യന്തര സർവിസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ഘാടനദിവസം ഗോ എയർ യാത്രാ വിമാനം ഡൽഹിയിൽനിന്ന് രാവിലെ എട്ടരക്ക് പുറപ്പെട്ട് 11.30ന് കണ്ണൂരിലിറങ്ങും. കണ്ണൂരിൽ ആദ്യമിറങ്ങുന്ന പാസഞ്ചർ വിമാനം ഇതാകും. ബംഗളൂരു, ഹൈദരാബാദ്, തിരുവനന്തപുരം എന്നിവിടങ്ങളിേലക്കും ഉദ്ഘാടനദിവസം ഗോ എയർ സർവിസ് നടത്തും. ഡൽഹി, തിരുവനന്തപുരം സർവിസുകൾ ഉദ്ഘാടനദിവസം മാത്രമാണ്. ചൊവ്വ ഒഴികെ ആഴ്ചയിൽ ആറുദിവസം ബംഗളൂരുവിലേക്കും തിരിച്ചും തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ഹൈദരാബാദിലേക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ചെെന്നെയിലേക്കുമാണ് ഗോ എയർ സർവിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.