കണ്ണൂർ വിമാനത്താവളം: മോദിയുടെ സഹായം തേടി മുഖ്യമന്ത്രി

ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ വി​ദേ​ശ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​നു​ള്ള ത​ട​സ്സം നീ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഇ​ട​പെ​ട​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​വ​ർ​ത്തി​ച്ച് ആ​വ​​ശ്യ​പ്പെ​ട്ടു.

ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട​തു ചെ​യ്യാ​ൻ സെ​ക്ര​ട്ട​റി​യോ​ട്​ പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശി​ച്ച​താ​യി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം ഉ​ദ്ഘാ​ട​ന​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ന് വ​ലി​യ പ്ര​തീ​ക്ഷ​ക​ള്‍ ന​ല്‍കു​ന്ന വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി​യു​ടെ ഭ​ദ്ര​ത​ക്ക്​ അ​നി​വാ​ര്യ​മാ​യ ഒ​ന്നാ​ണ് വി​ദേ​ശ എ​യ​ര്‍ലൈ​നു​ക​ളു​ടെ സാ​ന്നി​ധ്യം.

ക​ണ്ണൂ​രേ​ക്ക് വി​ദേ​ശ എ​യ​ര്‍ലൈ​നു​ക​ളെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മു​മ്പ് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ല്‍, ഇ​തു​വ​രെ ഇ​ക്കാ​ര്യ​ത്തി​ല്‍ പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് വീ​ണ്ടും ഇ​ട​പെ​ട​ല്‍ തേ​ടി​യ​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - kannur airport; pinarayi seeks PM's help -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.