കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഡോക്ടറുടെ പരാതിയെ തുടർന്ന് മൂന്ന് പതഞ്ജലി ഉൽപ്പന്നങ്ങളുടെ പരസ്യം പിൻവലിച്ചു. കണ്ണൂരിലെ ഓഫ്താൽമോളജിസ്റ്റ് ഡോ. കെ.വി ബാബുവാണ് പരാതി നൽകിയത്. പ്രമേഹത്തിനും ഹൃദയ,കരൾ രോഗങ്ങൾക്കും ഫലപ്രദമെന്ന് കമ്പനി അവകാശപ്പെടുന്ന മൂന്ന് മരുന്നുകൾക്കെതിരെയാണ് പരാതി നൽകിയത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളാണിതെന്ന് കാണിച്ചാണ് ബാബു പരാതി നൽകിയത്. കോഴിക്കോട്ടെ ദിവ്യഫാർമസിയാണ് പതഞ്ജലിയുമായി സഹകരിച്ച് പരസ്യം നൽകിയിരുന്നത്. പരസ്യം പിൻവലിക്കുന്നതായി ഫാർമസി അറിയിക്കുകയായിരുന്നു.
ലിപിഡോം ഒരാഴ്‌ച സേവിച്ചാല്‍ കൊളസ്‌ട്രോൾ കുറയുമെന്നും ഹൃദയരോഗങ്ങൾ, രക്തസമ്മർദം, പക്ഷാഘാതം എന്നിവയിൽനിന്ന് സംരക്ഷണം ലഭിക്കുമെന്നുമാണ് പരസ്യത്തിൽ അവകാശപ്പെട്ടത്. ഫെബ്രുവരിയിൽ ദേശീയ മാധ്യമങ്ങളിലടക്കം വന്ന പരസ്യത്തിലെ അവകാശവാദം ഡ്രഗ്സ് ആൻഡ് മാജിക്കൽ റെമഡീസ് നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.