തിരുവനന്തപുരം: അഞ്ച് സര്‍വകലാശാലകളിലേക്ക് 14ന് യു.ഡി.എഫ് നടത്താന്‍ നിശ്ചയിച്ചിരുന്ന മാര്‍ച്ച് 17ലേക്ക് മാറ്റിയതായി കണ്‍വീനര്‍ എം.എം. ഹസന്‍ അറിയിച്ചു.
നിയമവിരുദ്ധമായി ഗവർണര്‍ നിയമിച്ച കണ്ണൂര്‍ സര്‍വകലാശാല വി.സി രാജിവെക്കുക, സര്‍വകലാശാലകളിലെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കുക, അനധികൃത നിയമനം റദ്ദാക്കുക, ഉന്നതവിദ്യാഭ്യാസ മന്ത്രി രാജിവെക്കുക, ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തിയ ഗവര്‍ണര്‍ തെറ്റുതിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള, കാലിക്കറ്റ്, എംജി, കാലടി, കണ്ണൂര്‍ സർവകലാശാലകള്‍ക്ക് മുന്നിലേക്ക് മാര്‍ച്ച് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.