ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവള റൺവേയുടെ കാര്യത്തിൽ അഞ്ചു വർഷം മുമ്പ് വ്യോമയാന ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടിയ വിഷയങ്ങൾ പൂർണമായും പരിഹരിക്കാതെയാണ് പ്രവർത്തന അനുമതി നൽകിയതെന്ന് എയർപോർട്ട് അതോറിട്ടി ചെയർമാൻ അരവിന്ദ് സിങ്.
2015ൽ ഡി.ജി.സി.എ ചില വിഷയങ്ങൾ റൺവേയുടെ കാര്യത്തിൽ ഉയർത്തിയിരുന്നു. എന്നാൽ എയർ ഇന്ത്യയുടെയും മറ്റു വിമാനക്കമ്പനികളുടെയും ജേമ്പാ ജററുകൾ അവിടെ ഇറക്കുക പതിവാണെന്ന് അദ്ദേഹം വാർത്ത ഏജൻസിയോട് പറഞ്ഞു.
റൺവേയിൽ എവിടെയാണോ വിമാനം നിലം തൊടേണ്ടത് അവിടെ ഇറക്കാൻ അപകടത്തിൽ പെട്ട വിമാനത്തിെൻറ പൈലറ്റിന് സാധിച്ചില്ല. മെറ്റാരു റൺവേയിൽ ഇറക്കാനാണ് ശ്രമിച്ചത്. അപ്പോഴാണ് അപകടം സംഭവിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ വർഷം ജൂലൈയിൽ സുരക്ഷിതത്വ പിഴവുകൾ ചൂണ്ടിക്കാട്ടി കോഴിക്കോട് വിമാനത്താവള അധികൃതർക്ക് നോട്ടീസ് നൽകിയിരുന്നു. റൺവേയിൽ വിള്ളൽ, വെള്ളം കെട്ടിക്കിടക്കൽ, റബറിെൻറ അംശക്കൂടുതതൽ എന്നിവ വീഴ്ചകളായി ചൂണ്ടിക്കാട്ടിയിരുന്നു.
വിമാനത്താവള റൺവേയുടെ നീളം കൂട്ടിയേ മതിയാവൂ എന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ടെന്ന് മുൻ വ്യോമയാന ഡയറക്ടർ ജനറൽ ഇ.കെ ഭരത് ഭൂഷൺ പറഞ്ഞു.
താൻ പദവിയിൽ ഇരിക്കുേമ്പാൾ ശ്രമിച്ചു നോക്കിയതാണ്. ഭൂമി ഏറ്റെടുക്കുന്നതിൽ പ്രാദേശികമായ എതിർപ്പുകൾ ഒരുപാടുണ്ട്. റൺവേക്കു നീളം കൂട്ടാതെ മറ്റൊരു വഴിയില്ലെന്ന് ഭരത്ഭൂഷൺ പറഞ്ഞു. മഴയത്ത് വിമാനമിറക്കുന്നത് ഏതു വിമാനത്താവളത്തിലും വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.