കൊണ്ടോട്ടി: കരിപ്പൂർ സ്വർണകവർച്ച ആസൂത്രണ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സൂഫിയാൻ കീഴടങ്ങി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തിയാണ് സൂഫിയാൻ കീഴടങ്ങിയത്. കൊണ്ടോട്ടി ഡി.വൈ.എസ്.പി ഓഫീസിൽ സൂഫിയാനെ ചോദ്യം ചെയ്യുകയാണ്. രാമനാട്ടുകരയിൽ അപകടമുണ്ടായ സ്ഥലത്തും സൂഫിയാൻ എത്തിയിരുന്നു.
കരിപ്പൂരിൽ എത്തിയ കൊടുവള്ളി സംഘത്തെ നിയന്ത്രിച്ചത് സൂഫിയാനായിരുന്നു. നിരവധി സ്വർണക്കടത്ത് കേസ് പ്രതികളായ സൂഫിയാനെതിരെ കോഫപോസയും ചുമത്തിയിട്ടുണ്ട്. സംഭവദിവസം കോഴിക്കോട് വിമാനത്താവളത്തിലെത്തിയ രണ്ടു സംഘങ്ങളിൽ ഒരു വിഭാഗം സ്വർണം കൈപ്പറ്റാനും എതിർവിഭാഗം കവർച്ച നടത്താനും വേണ്ടി എത്തിയെന്നാണ് അന്വേഷണ സംഘത്തിെൻറ നിഗമനം.
സ്വർണക്കടത്തിൽ സൂഫിയാനും പങ്കുണ്ടെന്നാണ് പൊലീസിന്‍റെ സംശയം. സൂഫിയാനെ ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുവെന്നാണ് പൊലീസ് അറിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.