തിരുവനന്തപുരം: ഔദ്യോഗിക സേവനത്തിൽ നിന്ന് വിരമിക്കുന്ന ചടങ്ങിൽ സ്വയം ചിട്ടപ്പെടുത്തിയ ഗാനവുമായി ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി. 36 വർഷം സേവനം അനുഷ്ഠിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും സേനാംഗങ്ങളോടുള്ള നന്ദി പറഞ്ഞറിയിക്കാൻ ആകാത്തതാണെന്നും ഡി.ജി.പി പറഞ്ഞു. വാക്കുകൾ കൊണ്ട് നന്ദി പറഞ്ഞാൽ തീരില്ലെന്ന് സൂചിപ്പിച്ച് സ്വന്തമായി ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചു.
മഹാഭാരതത്തിലെ കർണനാണ് തന്നെ ഏറ്റവും ആകർഷിച്ച കഥാപാത്രമെന്ന് നന്ദി പ്രസംഗത്തിൽ തച്ചങ്കരി പറഞ്ഞു. അനർഹരിൽനിന്ന് പോലും കേൾക്കേണ്ടി വന്ന അപമാനവും മഹാന്മാരെന്ന് കരുതിയവരിൽനിന്ന് അനുഭവിക്കേണ്ടി വന്ന മാറ്റിനിർത്തലും നേരിടേണ്ടിവന്നിട്ടും ഒരു പ്രലോഭനത്തിലും തളരാതെ തന്റേതായ ശരികളിലൂടെയാണ് കർണൻ കടന്നുപോയതെന്ന് ഡി.ജി.പി പറഞ്ഞു. അര്‍ജുനെനക്കാള്‍ വലിയ പോരാളിയായിരുന്നിട്ടും വിജയം കര്‍ണനാണെന്നത് വ്യക്തമായിരുന്നിട്ടും മാറ്റിനിര്‍ത്തി അര്‍ജുനനെ വിജയിയായി പ്രഖ്യാപിച്ചു. ഈ കഥയും എന്റെ ഔദ്യോഗിക ജീവിതവും ഇവിടെ അവസാനിക്കുന്നു എന്ന് പറഞ്ഞാണ് തച്ചങ്കരി മറുപടി പ്രസംഗം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.