മഞ്ചേശ്വരം: ഒമിക്രോൺ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ച മുതൽ കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള കർണാടകയുടെ പരിശോധന ഭാഗികം. തിങ്കളാഴ്ച രാവിലെ മുതൽ കർണാടക നിയന്ത്രണം ആരംഭിക്കും എന്നാണ് അറിയിപ്പ് നൽകിയിരുന്നത്.
എന്നാൽ, കേരളത്തിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ നിയന്ത്രണം അനാവശ്യമെന്ന വിമർശനം ഉയർന്നതോടെയാണ് പരിശോധന മയപ്പെടുത്തിയത്. സംസ്ഥാന സർക്കാറിെൻറ നിർദേശത്തെ തുടർന്ന് ഞായറാഴ്ച രാവിലെ മുതൽ ബാരക്കുകളും മറ്റും പുനഃസ്ഥാപിച്ചിരുന്നു. വിദ്യാർഥികള്‍ അടക്കമുള്ളവര്‍ക്ക് ആർ.ടി.പി.സി.ആര് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് കര്‍ണാടകയുടെ നിര്‍ദേശം.
നവംബർ 12ന് ശേഷം അതത് കോളജുകളിൽ എത്തുന്ന വിദ്യാർഥികൾക്ക് പരിശോധന നടത്താൻ കോളജ് മാനേജ്മെൻറുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിൽനിന്ന് ദക്ഷിണ കന്നഡയിലേക്കുള്ള പ്രതിദിന യാത്രക്കാർ 16 ദിവസത്തിലൊരിക്കൽ കോവിഡ് പരിശോധനക്ക് വിധേയരാകണം.
കർണാടക മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം തലപ്പാടി അതിർത്തിയിൽ തിങ്കളാഴ്ച കോവിഡ് പരിശോധന ആരംഭിച്ചു. അതിര്‍ത്തിയില്‍ തിങ്കളാഴ്ച വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി കടത്തിവിട്ടു. നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരേയും കടത്തിവിട്ടെങ്കിലും വരുംദിവസങ്ങളില്‍ നിയന്ത്രണം കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ അന്തർസംസ്ഥാന സർവിസ് തുടരുന്നുണ്ട്.
തിങ്കളാഴ്ച അതിർത്തിയിൽ എത്തിയ മുഴുവൻ യാത്രക്കാരെയും കടത്തിവിട്ടു. കർണാടക സർക്കാർ ഏർപ്പെടുത്തിയ പരിശോധന കേന്ദ്രത്തിൽ പരിശോധിപ്പിച്ചവരെയും വിവരങ്ങൾ ശേഖരിച്ചശേഷം കടത്തിവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.