ചോ​ദ്യം ചെ​യ്യ​ലി​ന് കൊ​ച്ചി ഇ.​ഡി ഓ​ഫീ​സി​ലെ​ത്തു​ന്ന എം.​കെ.​ക​ണ്ണ​ൻ

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എം.കെ. കണ്ണന് ഇ.ഡി നൽകിയ സമയപരിധി ഇന്നവസാനിക്കും

കൊച്ചി: കരുവന്നൂ‌ർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വത്തുവിവരങ്ങൾ കൈമാറാൻ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വെെസ് പ്രസിഡൻറുമായ എം.കെ. കണ്ണന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അനുവദിച്ച സമയപരിധി ഇന്നവസാനിക്കും.

ആദായനികുതി രേഖകൾ, സ്വയം ആർജിച്ച സ്വത്തുക്കളുടെ രേഖകൾ, കുടുംബാംഗങ്ങളുടെ ആസ്‌തി സംബന്ധിച്ച വിവരങ്ങൾ എന്നിവ ഇന്ന് വൈകുന്നേരത്തിനുള്ളിൽ കൈമാറാനാണ് ഇ.ഡി നിർദേശം. നേരത്തെ രണ്ടുതവണ നിർദേശം നൽകിയെങ്കിലും സ്വത്തുവിവരങ്ങൾ നൽകിയിരുന്നില്ല. പുതിയ സാഹചര്യത്തിൽ അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ കർശന നടപടിയിലേക്ക് ഇഡി നീങ്ങുമെന്നാണ് സൂചന.

കരുവന്നൂർ സഹകരണബാങ്കിലെ വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ എം.കെ. കണ്ണനെ ഇഡി നേരത്തെ ചോദ്യംചെയ്തിരുന്നു. കരുവന്നൂർ ബാങ്കിൽ വായ്പാതട്ടിപ്പ് നടത്തിയ പി. സതീഷ്‌കുമാർ തൃശൂർ സഹകരണബാങ്കിൽ നിക്ഷേപം നടത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. തൃശൂർ ബാങ്കിൽ ഇഡി നടത്തിയ റെയ്‌ഡിൽ രേഖകളും പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് മുൻ എം.എൽ.എ കൂടിയായ കണ്ണനെ ചോദ്യംചെയ്തത്. അതേസമയം, അറസ്റ്റിലായ പി. സതീഷ്‌കുമാറുമായി 10 വർഷമായി സൗഹൃദമുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്നുമാണ് ഇ.ഡി ചോദ്യം ചെയ്യലിനുശേഷം എം.കെ. കണ്ണൻ പ്രതികരിച്ചത്. 

Tags:    
News Summary - Karuvannur Bank Fraud Case; M.K. Kannan The deadline given to by ED expires today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.